കക്കയത്ത് കെ.എസ്.ഇ.ബി പവര്‍ഹൗസിന് സമീപം വന്‍ തീപിടുത്തം; തീ അണയ്ക്കുവാനുളള ശ്രമം തുടരുന്നു


കൂരാച്ചുണ്ട്: കക്കയത്ത് വന്‍ തീപിടുത്തം. കക്കയം ടൗണിനോട് ചേര്‍ന്നുളള കെ.എസ്.ഇ.ബി പവര്‍ ഹൗസിന് പിറകിലുളള ഭൂമിയിലാണ് തീപിടിച്ചത്.

ഇന്ന് രാത്രി 9.30 യോടെയാണ് സംഭവം. സംഭവസ്ഥലത്ത് എത്തിചേര്‍ന്ന നാട്ടുകാരും, ഫയര്‍ഫോഴ്‌സ് സംഘവും തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വലിയ പുകയാണ് സമീപപ്രദേശത്ത് അനുഭവപ്പെടുന്നത്.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കക്കയത്തെ വിവിധ മേഖലകളിലായി അഞ്ചാമത്തെ പ്രേദേശത്താണ് തീ പടരുന്നത്.