ഖത്തറില്‍ ഷാഫി പറമ്പിലിന് ഉജ്ജ്വല സ്വീകരണം; ”വടകരാരവം” കണ്‍വന്‍ഷനില്‍ വന്‍ ജനപങ്കാളിത്തം


വടകര: ഷാഫി പറമ്പിലിന് ഉജ്ജ്വല സ്വീകരണമൊരുക്കി ഖത്തറിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. പ്രചാരണത്തിനായെത്തിയ ഷാഫിയെ കാണാന്‍ നിരവധി പേരാണ് ഒത്തുകൂടിയത്.

ഷാഫിയെ സ്വീകരിക്കാന്‍ യു.ഡി.എഫ് വടകര പാര്‍ലമെന്റ് മണ്ഡലം ഖത്തര്‍ കമ്മിറ്റി ‘വടകരാരവം’ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വക്ര അല്‍ മിഷാഫിലെ പോഡാര്‍ പേള്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വലിയ ജനാരവമാണ് ഷാഫിയെ സ്വീകരിക്കാന്‍ ഒത്തു കൂടിയത്.

പാറക്കല്‍ അബ്ദുള്ളയാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. വിധിനിര്‍ണായകമായ പൊതു തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി പരമാവധി പ്രവാസികളും വോട്ടെടുപ്പില്‍ പങ്കാളികളാവണമെന്ന് സ്ഥാനാര്‍ത്ഥി അഭ്യര്‍ത്ഥിച്ചു.