മത്സരം വേറെ സൗഹൃദം വേറെ; ഇലക്ഷന്‍ പ്രചാരണ ചൂടിലും ഒരേ വേദിയില്‍ ഒരുമിച്ചിരുന്ന് സൗഹൃദം പങ്കിട്ട് ഷാഫി പറമ്പിലും ശൈലജ ടീച്ചറും


വടകര: ഇലക്ഷന്‍ പ്രചാരണ ചൂടിലും ഒരേ വേദിയില്‍ ഒരുമിച്ചിരുന്ന് സൗഹൃദം പങ്കിട്ട് ഷാഫി പറമ്പിലും ശൈലജ ടീച്ചറും. തലശ്ശേരിയില്‍ ഡോ.ജയകൃഷ്ണന്‍ നമ്പ്യാരുടെ മകളുടെ വിവാഹ ചടങ്ങില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പരസ്പരം കൈകൊടുത്ത് ഒരുമിച്ചിരുന്ന് ഇരുവരും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്തു.

യുഡിഎഫ് നേതാക്കളായ എം.വി സുധീരന്‍, രമേശ് ചെന്നിത്തല, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മന്ത്രി എ.കെ ശശീന്ദ്രന്‍, തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോ എടുത്തശേഷമാണ് ഷാഫി പറമ്പിലും ടീച്ചറും വിവാഹ വേദിയില്‍ നിന്നും മടങ്ങിയത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത പ്രചാരണമാണ് വടകരയില്‍ മണ്ഡലത്തില്‍ നടക്കുന്നത്. വടകരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മികച്ച ജനപങ്കാളിത്തമാണ് എല്‍ഡിഎഫ് കണ്‍വെന്‍ഷനുകള്‍ക്ക് ലഭിക്കുന്നത്.