സ്‌പെഷലിസ്റ്റ് സിദ്ധ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനം, വിശദമായി അറിയാം


കോഴിക്കോട്: നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ല കരാർ അടിസ്ഥാനത്തിൽ സ്‌പെഷലിസ്റ്റ് സിദ്ധ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഏപ്രിൽ അഞ്ചിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.

യോഗ്യത: ബിഎസ്എംഎസ്എം.ഡി (സിദ്ധ) ടിസിഎംസി/കേരള സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, ഏകീകൃത ശമ്പളം – 43,943 രൂപ, പ്രായ പരിധി- 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.

താത്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസിൽ എത്തിച്ചേരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഫോൺ- 0495-2923213.