മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം


കാസര്‍കോട്: മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. വൈകുന്നേരം 3മണിയോടെ പെരിയ ചാലിങ്കാലില്‍ വച്ചായിരുന്നു അപകടം

കാസര്‍കോട് മധൂര്‍ രാംനഗര്‍ സ്വദേശി ചേതന്‍ കുമാര്‍(37)ആണ് മരിച്ചത്. മെഹബൂബ് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ മാറ്റിയ ശേഷം ക്രെയിന്‍ ഉപയോഗിച്ച് ബസ് റോഡരികിലേക്ക് മാറ്റിയിട്ടു. മരിച്ച ചേതന്‍ കുമാറിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.