‘കുടിവെള്ളം മുട്ടിക്കാൻ അനുവദിക്കില്ല’; ബൈപ്പാസ് നിർമ്മാണത്തിനായി മരളൂരിലെ പനിച്ചിക്കുന്ന് കുടിവെള്ള പദ്ധതിയുടെ പൊതുകിണർ നികത്തുന്നതിനെതിരെ ജനകീയ കൂട്ടായ്മയുടെ സമര വലയം (വീഡിയോ കാണാം)


കൊയിലാണ്ടി: ദേശീയപാത 66 ലെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി മരളൂരിലെ പനിച്ചിക്കുന്ന് കുടിവെള്ള പദ്ധതിയുടെ പൊതു കിണർ മണ്ണിട്ടു നികത്തുന്നതിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊതുകിണറിന് ചുറ്റും സമരവലയം തീർത്തു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ സമരത്തിൽ പങ്കെടുത്തു.

മരളൂരിലെ പൊതുകിണർ

ജനകീയ കൂട്ടായ്മ മുൻ എം.എൽ.എ കെ.ദാസൻ സമരം ഉദ്ഘാടനം ചെയ്തു. ചെയർമാനും നഗരസഭ കൗൺസിലറുമായ എൻ.ടി.രാജീവൻ അധ്യക്ഷത വഹിച്ചു.  കുടിവെള്ള പ്രശ്നത്തിന് ബദൽ പദ്ധതിയില്ലാതെ കിണർ നികത്താൻ അനുവദിക്കില്ലെന്ന് കെ.ദാസൻ പറഞ്ഞു. കെ.ടി.സിജേഷ്, എ.പി.സുധീഷ്, ഉണ്ണികൃഷ്ണൻ മരളുർ, സി.ടി.ബിന്ദു, സുനിൽ എന്നിവർ സംസാരിച്ചു.

കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രവൃത്തി തടയുന്നതുൾപ്പടെയുള്ള സമരമാർഗ്ഗങ്ങളിലേക്ക് വരും ദിവസങ്ങളിൽ കടക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചു.

വീഡിയോ കാണാം: