കുട്ടികളുടെ മിന്നും പ്രകടനങ്ങളുമായി കടമേരി എല്‍പി സ്‌കൂളിലെ പഠനോത്സവം; ഒപ്പം പിടിഎയുടെ പലഹാര മേളയും


കടമേരി: കടമേരി എല്‍പി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. തങ്ങള്‍ സ്വായത്തമാക്കിയ കഴിവുകളും നൈപുണ്യങ്ങളും ആടിയും പാടിയും അവര്‍ പ്രകടമാക്കിയപ്പോള്‍ കണ്ടുനിന്നവര്‍ക്കും അത് നവ്യാനുഭവമായി.

പഠനോത്സവത്തിന്റെ ഭാഗമായി പിടിഎയുടെ നേതൃത്വത്തില്‍ പലഹാര മേളയും സംഘടിപ്പിച്ചിരുന്നു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി.കൂഞ്ഞിരാമന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പി.ടി.എ വൈസ് പ്രസിഡണ്ട് ടി. ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ആശ ടീച്ചര്‍, മതര്‍ പി.ടി.എ ചെയര്‍പേഴ്‌സണ്‍ രമ്യ ബിജു, പൂര്‍വ്വ വിദ്യാര്‍ത്ഥി ഡോ. നിത്യ, എന്‍.കെ. സനില, എം. ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു.