ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉൾപ്പെടെ 30-ഓളം കോഴ്സുകൾ; അവധിക്കാല കംപ്യൂട്ടർ പരിശീലനവുമായി കേരള സ്റ്റേറ്റ് റൂട്രോണിക്സ്


കോഴിക്കോട് : കേരള സർക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് റൂട്രോണിക്സ് അഞ്ചുമുതൽ പ്ലസ്ടുവരെയുള്ള സ്കൂൾ വിദ്യാർഥികൾക്കായി അവധിക്കാല കംപ്യൂട്ടർ പരിശീലനം നൽകുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഓഫീസ് സ്യൂട്ട്, അക്കൗണ്ടിങ്, ഗ്രാഫിക് ഡിസൈനിങ്, പൈത്തൺ, പി.എച്ച്.പി., ജാവാ, സി++, ഓട്ടോകാഡ് വെബ് ഡിസൈനിങ്, ഡെസ്ക് ടോപ്പ് പബ്ലിഷിങ്, ആനിമേഷൻ, ഹാർഡ്‌വേർ ആൻ‍ഡ് നെറ്റ്‍വർക്കിങ് തുടങ്ങി മുപ്പതിലധികം കോഴ്സുകളിൽ പരിശീലനം നൽകും.