ബസ്സില്‍ കഞ്ചാവ് കടത്താൻ ശ്രമം, വാഹന പരിശോനയ്ക്കിടെ കുടുങ്ങി; 360 ഗ്രാം കഞ്ചാവുമായി യുവാവ് നാദാപുരം എക്സൈസിന്‍റെ പിടിയില്‍


നാദാപുരം: കഞ്ചാവുമായി ബംഗാള്‍ സ്വദേശി നാദാപുരം എക്സൈസിന്റെ പിടിയില്‍. ബസ്സില്‍ കഞ്ചാവ് കടത്തുന്നതിനിടയിലാണ് അബ്ദുള്‍ ഹാലിം മൊല്ല (37) പിടിയിലാകുന്നത്.

കായപ്പനച്ചി ജില്ലാ അതിര്‍ത്തിയില്‍ വാഹന പരിശോധനക്കിടയിലാണ് ഹാലിമില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. 360 ഗ്രാം കഞ്ചാവാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

നാദാപുരം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി.മുരളിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്‍റീവ് ഓഫീസര്‍ എ.കെ.ശ്രീജിത്ത്, സി.ഇ.ഒമാരായ വി.സി.വിജയന്‍, പി.പി.ശ്രീജേഷ്, ഡ്രൈവര്‍ ഇ.കെ.പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.