Tag: drug

Total 24 Posts

‘രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ മയക്കു മരുന്ന് വേട്ട’; കൊച്ചിയില്‍ വലയിലായത് 12,000 കോടിയുടെ രാസലഹരി

കൊച്ചി: കൊച്ചിയില്‍ വൻ ലഹരി വേട്ട. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നാവികസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വലിയ അളവില്‍ മയക്ക് മരുന്ന് പിടികൂടിയത്. രാജ്യത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. കേസില്‍ പാകിസ്ഥാൻ സ്വദേശിയായ ഒരാൾ പിടിയിലായിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നെത്തിച്ച് ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കുമായി കടത്താന്‍ ശ്രമിച്ച  12,000 കോടി രൂപയുടെ

മയക്കുമരുന്ന് കൈവശംവെച്ച കേസില്‍ കോഴിക്കോട് സ്വദേശിക്ക് 12 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് വടകര എന്‍.ഡി.പി.എസ് കോടതി

വടകര: മയക്കുമരുന്ന് കൈവശംവെച്ച കേസില്‍ അറസ്റ്റിലായയാള്‍ക്ക് 12 വര്‍ഷം കഠിനതടവും ഒന്നരലക്ഷംരൂപ പിഴയും ശിക്ഷ. കോഴിക്കോട് പരപ്പില്‍ വെളിപ്പറമ്പ് എന്‍.വി. ഹൗസില്‍ അന്‍വറിനെ (45)യാണ് വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജി വി.പി.എം.സുരേഷ്ബാബു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. 2021 ഏപ്രില്‍ 14-നാണ് കേസിനാസ്പദമായ സംഭവം. രാമനാട്ടുകര ബസ് സ്റ്റാന്‍ഡിനു എതിര്‍വശമുള്ള ചാലിയാര്‍ കോംപ്ലക്‌സിന് മുന്‍വശംവെച്ച്

ലഹരി മരുന്ന് വാങ്ങാന്‍ പണം വേണം, വണ്ടി മോഷ്ടിച്ചു; കോഴിക്കോട് യുവാക്കള്‍ പൊലീസ് പിടിയില്‍

കോഴിക്കോട്: ലഹരി മരുന്ന് ഉപയോഗിക്കാന്‍ പണം കണ്ടെത്താന്‍ വേണ്ടി മോഷണം നടത്തിയ യുവാക്കള്‍ പോലീസ് പിടിയില്‍. പന്തീരാങ്കാവ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്ക് മോഷണം നടത്തിയ മാമ്പുഴക്കാട്ട് മീത്തല്‍ രാഹുല്‍ (22), പറബില്‍ തൊടിയില്‍ അക്ഷയ് (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പന്തീരാങ്കാവ് സ്റ്റേഷന്‍ കോമ്പൗണ്ടിന് പുറത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പ്രതികള്‍ രാത്രി

‘ലഹരിയില്‍ നിന്നും രക്ഷ തേടാന്‍ ആത്മഹത്യ’; ഒരു വര്‍ഷത്തോളമായി താന്‍ ലഹരിയ്ക്ക് അടിമയെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കുന്ദമംഗലം സ്വദേശിയായ എട്ടാം ക്ലാസുകാരിയുടെ മൊഴി

കുന്നമംഗലം: കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചു. ലഹരിയുടെ അമിത ഉപയോഗമാണ് തന്നെ ജീവനൊടുക്കാനുള്ള ശ്രമത്തിലേക്ക് എത്തിച്ചതെന്ന് കുട്ടിയുടെ മൊഴി. ഒരുവര്‍ഷമായി കുട്ടി ലഹരി ഉപയോഗിക്കുന്നെന്നും ഇതില്‍ നിന്നും മോചനം നേടുന്നതിനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും കുട്ടി പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ക്ക് അടക്കം സ്‌കൂളിന് പുറത്തുനിന്നുളളവരെത്തി ലഹരി വസ്തുക്കള്‍ നല്‍കാറുണ്ടെന്നും പതിനാലുകാരി പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍

ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രത്തിന്റെ മറവില്‍ മയക്കുമരുന്ന് വിതരണം; വടകരയില്‍ എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍

ഓര്‍ക്കാട്ടേരി: ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രത്തിന്റെ മറവില്‍ വടകര മേഖലയില്‍ മയക്കുമരുന്ന് വിതരണം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എടച്ചേരി സ്വദേശിയായ അഖില്‍, ഏറാമല സ്വദേശിയായ റാനിഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 9.30 മണിയോടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ പിടിയിലായത്. ഓര്‍ക്കാട്ടേരി കാര്‍ത്തികപള്ളി

മുക്കാളി റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചാവ്; 1200 ഗ്രാം കഞ്ചാവാണ് എക്സൈസ് കണ്ടെടുത്തത്

വടകര: മുക്കാളി റെയിൽവേ പ്ലാറ്റ്‌ഫോമിന് സമീപത്ത് നിന്ന് കഞ്ചാവ് കണ്ടെടുത്തു. റെയിൽവേ ട്രാക്കിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയില്‍ കിടന്ന 1200 ഗ്രാം കഞ്ചാവാണ് എക്സൈസ് കണ്ടെത്തിയത്. വടകര റെയ്‌ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എം.സോമസുന്ദരവും സംഘവും നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട്   കേസ് രജിസ്റ്റർചെയ്തതായി എക്സൈസ് അറിയിച്ചു. [mi2]

കാറിൽ കറങ്ങി ലഹരി വിൽപ്പന; കോഴിക്കോട് നാല് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: കാറിൽ കറങ്ങി ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ നാല് പേരെ പേലീസ് അറസ്റ്റ് ചെയ്തു. കൊളത്തറ സൈനാസിൽ മുഹമ്മദ് സൽമാൻ(28), ഫറോക്ക് പേട്ട വണ്ടിത്തൊടി ആഷിഖ്(28), ചെറുവണ്ണൂർ മധുരബസാർ അരീക്കാടൻ ജാസിർ(24), നല്ലളം ജയന്തി റോഡ് തോക്കാർതൊടി അബ്ദുൽ നാസർ(25) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നു 4.35 ഗ്രാം എംഡിഎംഎയും, 2.650 ഗ്രാം കഞ്ചാവും

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വില്‍പ്പന; എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ത്രാസും, വില്‍പ്പനയ്ക്കായുള്ള സിപ് ലോക്ക് കവറുകളുമായി കോഴിക്കോട് 20കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥികള്‍യ്ക്കിടയില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്ന വിദ്യാര്‍ത്ഥി അറസ്റ്റില്‍. മാളികടവ് മണൊടിയില്‍ വീട്ടില്‍ അമിത്(20)ആണ് അറസ്റ്റിലായത്. 5.6 ഗ്രാം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ത്രാസും വില്‍പ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളും അമിതില്‍ നിന്നും കണ്ടെടുത്തു. മാളികടവ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍കോട്ടിക്

വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു; അത്യാഹിത വിഭാഗത്തിലെത്തിച്ച 20 കാരനില്‍ നിന്ന് എം.ഡി.എം.എ പിടികൂടി

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 20 കാരനിൽ നിന്ന് എം.ഡി.എം.എ പിടികൂടി. മലപ്പുറം തവനൂർ കുറ്റിയാട്ടിൽ വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ഫായിസ് ആണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. 0.360 ഗ്രാം എം.ഡി.എം.എ ആണ് യുവാവിൽ നിന്ന് പിടികൂടിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മഞ്ചേരി ആശുപത്രിയിൽ നിന്ന് മെഡിക്കൽ

ബസ്സില്‍ കഞ്ചാവ് കടത്താൻ ശ്രമം, വാഹന പരിശോനയ്ക്കിടെ കുടുങ്ങി; 360 ഗ്രാം കഞ്ചാവുമായി യുവാവ് നാദാപുരം എക്സൈസിന്‍റെ പിടിയില്‍

നാദാപുരം: കഞ്ചാവുമായി ബംഗാള്‍ സ്വദേശി നാദാപുരം എക്സൈസിന്റെ പിടിയില്‍. ബസ്സില്‍ കഞ്ചാവ് കടത്തുന്നതിനിടയിലാണ് അബ്ദുള്‍ ഹാലിം മൊല്ല (37) പിടിയിലാകുന്നത്. കായപ്പനച്ചി ജില്ലാ അതിര്‍ത്തിയില്‍ വാഹന പരിശോധനക്കിടയിലാണ് ഹാലിമില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. 360 ഗ്രാം കഞ്ചാവാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. നാദാപുരം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി.മുരളിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്‍റീവ് ഓഫീസര്‍