ഡിജിറ്റല്‍ സാക്ഷരതാ യജ്ഞം; നാദാപുരത്ത് തുല്യത പഠിതാക്കള്‍ ഡിജി പ്രതിജ്ഞയെടുത്തു


നാദാപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഡിജിറ്റല്‍ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി തുല്യത പഠിതാക്കള്‍ ഡിജി പ്രതിജ്ഞയെടുത്തു. നാദാപുരം പഞ്ചായത്തിലെ തുല്യത പഠിതാക്കളാണ് പ്രതിജ്ഞയെടുത്തത്.

ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രവിഷ സി ഡിജി സെല്‍ഫിക്ക് നേതൃത്വം നല്‍കി. കോ ഓഡിനേറ്റര്‍ ഇ.കെ പ്രവീണ്‍ കുമാര്‍, ക്ലാസ്സ് ലീഡര്‍ സഫിയ കെ.പി എന്നിവര്‍ സംസാരിച്ചു.