Category: സ്പെഷ്യല്‍

Total 546 Posts

ഓട്ടുരുളിയുടെ നടുക്ക് വാല്‍ക്കണ്ണാടിയും, അഞ്ച് തിരിയിട്ട നിലവിളക്കും; വിഷുക്കണി ഒരുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കണം

സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വീണ്ടുമൊരു വിഷുക്കാലം വന്നെത്തിയിരിക്കുകയാണ്. നാടും നഗരവും വിഷു ആഘോഷിക്കാനായി അവസാന നിമിഷത്തിലും തിരക്ക് പിടിച്ച് ഓടുകയാണ്. വിഷുവിന് കണി വെക്കാതെ മലയാളികള്‍ക്ക് ഒരാഘോഷവും ഇല്ലെന്ന് തന്നെ പറയാം. ഐശ്വര്യപൂര്‍ണമായ ഒരു വര്‍ഷത്തിന് വേണ്ടി കണി ഒരുക്കാന്‍ വെള്ളരിയും കൊന്നപ്പൂവും തേച്ചുമിനുക്കിയ ഉരുളിയുമായിമായി മലയാളികള്‍ കാത്തിരിക്കുകയാണ്. പണ്ട് മുതലേ വിഷു കണി വെക്കുന്നതിന് ചില

വേനല്‍ച്ചൂടില്‍ കരിഞ്ഞുപോയോ ? വേണം മുഖത്തിനും എക്‌സ്ട്രാ കെയര്‍

വേനല്‍ച്ചൂട് ഒരോ ദിവസം കഴിയും തോറും വര്‍ധിച്ചു വരികയാണ്. ചൂടുകാലത്ത് പുറത്തിറങ്ങാതെ വീട്ടില്‍ തന്നെയിരിക്കുക എന്നത് എളുപ്പമുള്ള കാര്യമില്ല. പലപ്പോഴും പകല്‍ സമയങ്ങളില്‍ കത്തുന്ന വെയിലില്‍ ടൗണിലും മറ്റും പോവേണ്ടി വരുന്നത് വലിയ വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് തന്നെ വേനല്‍ക്കാലം പലര്‍ക്കും വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ചര്‍മസംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവരുടെ കാര്യം വേനല്‍ച്ചൂടില്‍ കഷ്ടമാണ്. പലപ്പോഴും

കണ്ണുകൾക്കും നഖത്തിനും മഞ്ഞനിറമുണ്ടോ ? എങ്കില്‍ സൂക്ഷിക്കണം! മഞ്ഞപിത്തത്തെ അറിയാം, പ്രതിരോധിക്കാം

കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകർച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരുതരമായാൽ ഇത് മരണത്തിന് വരെ കാരണമാകാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് A, B, C, D, E എന്നിങ്ങനെയുള്ള വ്യത്യസ്ത വൈറസ് അണുബാധയാണ്. രോഗ ഹേതുവെങ്കിലും വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന (fecal-oral transmission, ഹെപ്പറ്റൈറ്റിസ് A വിഭാഗത്തിൽപെട്ട) വൈറസ് അണുബാധയാണ് മുഖ്യമായും നമ്മുടെ നാട്ടിൽ

“കുറ്റ്യാടിപ്പുഴ കടലാക്കും.. ആകാശത്തിന് പന്തലിടും.. കലന്തന്‍ ഹാജിയെ വിളിക്കൂ വടകരയെ രക്ഷിക്കൂ” : കലന്തന്‍ഹാജിയെ ഓർക്കാതെ വടകരക്കാർക്കെന്ത് തിരഞ്ഞെടുപ്പ്.. ചോറോട് ഗേറ്റിലെ ബ്ലോക്ക് മഹാറാലിയാക്കിയ ഹാജിയുടെ ബുദ്ധി വേറെ ആര്‍ക്കുണ്ട്

വടകര: ഏത് തെരഞ്ഞെടുപ്പ് ചൂടിലും വടകരയുടെ ചുണ്ടില്‍ പുഞ്ചിരി വിരിയിക്കുന്ന ഒരു പേരുണ്ട് കലന്തന്‍ ഹാജി. കലന്തന്‍ ഹാജിയുടെ തെരഞ്ഞെടുപ്പ് തമാശകള്‍ സ്വപ്‌നം മസാല പൂശിയും അല്ലാതെയും പുതുതലമുറകള്‍ക്ക് പകര്‍ന്നുനല്‍കാത്ത അപ്പൂപ്പന്മാര്‍ കുറവായിരിക്കും. അത്രയേറെ അവരുടെ ഓര്‍മ്മകളില്‍ ആ തമാശകള്‍ ചിരിപടര്‍ത്തുന്നുണ്ട്. കുറ്റ്യാടിക്കടുത്തുള്ള ചെറിയ കുമ്പളം സ്വദേശിയായ കലന്തന്‍ ഹാജി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലടക്കം പത്ത് തവണ

”അവസാന ദിവസത്തിലും ജോലി ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം”; 26 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതം, വടകര അഗ്നിരക്ഷാ നിലയത്തില്‍ നിന്നും പടിയിറങ്ങി കെ.ടി രാജീവന്‍

വടകര: 26 വര്‍ഷത്തെ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി വടകര അഗ്നിരക്ഷാ നിലയില്‍ നിന്നും ഇന്നലെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അയനിക്കാട് കടപ്പുറം താരമേല്‍ കെ.ടി രാജീവന്റെ ഉള്ളൊന്ന് പിടഞ്ഞിരുന്നു. സഹപ്രവര്‍ത്തകരുടെ വാട്ടര്‍ സല്യൂട്ട് സ്വീകരിച്ച് വണ്ടിയില്‍ കയറുമ്പോള്‍ രാജീവന്‍ ഒരിക്കല്‍ക്കൂടി തിരിഞ്ഞ് തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞു. ഇന്നലെയായിരുന്നു കാൽനൂറ്റാണ്ടിൽ ഏറെയുള്ള ഔദ്യോഗിക സേവനം പൂര്‍ത്തിയാക്കിയ

ചുട്ടുപ്പൊള്ളുന്ന ചൂടില്‍ പിടിമുറുക്കി രോ​ഗങ്ങൾ; കരുതലോടെ പ്രതിരോധിക്കാം ഈ രോ​ഗങ്ങളെ…

  കനത്ത ചൂടാണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. താപനിലയിൽ രണ്ട് മുതൽ നാല് ഡി​ഗ്രി സെഷ്യസിന്റെ വരെ വർ​ദ്ധനയ്ക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ മാറ്റത്തോടൊപ്പം മഞ്ഞപ്പിത്തം, ചിക്കൻപോക്സ് അടക്കമുള്ള രോഗങ്ങളും പിടിമുറുക്കുന്നുണ്ട്. അതിനാൽ ഇവയെ പ്രതിരോധിക്കാൻ നമ്മൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. മഞ്ഞപ്പിത്തം യഥാസമയം ചികിത്സിച്ചില്ലങ്കില്‍

വേനല്‍ച്ചൂടില്‍ വാടി വീഴല്ലേ! ശരീരം ‘കൂളാകാന്‍’ ഇവ കഴിച്ചുനോക്കൂ

വേനല്‍ക്കാലമായതോടെ കേരളം ചുട്ടുപൊള്ളുകയാണ്. ചൂട് കൂടിയതോടെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ദിവസവും ശുദ്ധമായ കുടിവെള്ളം ധാരാളം കുടിക്കാനും വെള്ളത്തിന്റെ അംശമുള്ള ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കാനും ജാഗ്രതാ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. അത്തരത്തില്‍ വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തി ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്ന അഞ്ച് പഴവര്‍ഗങ്ങളെക്കുറിച്ച് വിശദമായി അറിയാം തണ്ണിമത്തന്‍ വേനല്‍ക്കാലത്ത് മിക്കവരും

ജീവിതത്തില്‍ പൊരുതുന്നവരെ ചേര്‍ത്ത്പ്പിടിച്ച് മുന്നോട്ട്‌; എസ്എംഎ രോഗബാധിതയായ കുരുക്കിലാട് സ്വദേശി സിയാ ഫാത്തിമയെ സന്ദര്‍ശിച്ച്‌ കെ.കെ ശൈലജ ടീച്ചര്‍

വടകര: ഒട്ടും പരിചയമില്ലാത്ത കെ.കെ ശൈലജി ടീച്ചര്‍ കൈയിലെടുത്തിട്ടും കുഞ്ഞ് സിയാ ഫാത്തിമയ്ക്ക് പരിഭവം ഒട്ടും തോന്നിയിരുന്നില്ല ഇന്നലെ. വിശേഷങ്ങള്‍ പറഞ്ഞ് കൊഞ്ചിക്കുമ്പോള്‍ സിയ ഇടയ്ക്ക് ഉമ്മയെ നോക്കുന്നുണ്ടായിരുന്നു. ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി കുരിക്കിലാട് എത്തിയപ്പോഴായിരുന്നു ടീച്ചര്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ എസ്എംഎ എന്ന രോഗം ബാധിച്ച സിയാ ഫാത്തിമയെ കാണാനായി ആശാരിക്കുനി എന്ന വീട്ടിലേക്ക് എത്തിയത്.

ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ട്രിപ്പുകള്‍; വനിതാ ദിനം കളര്‍ഫുള്‍ ആക്കാന്‍ തകര്‍പ്പന്‍ യാത്രകളുമായി കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: വനിതകളുടെ കൂട്ടായ്മയ്ക്കായി ലോക വതിനാ ദിനത്തില്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് യാത്രയൊരുക്കാന്‍ ഒരുങ്ങി കെ.എസ്.ആര്‍.ടി.സി. ഈ മാസം എട്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ കോഴിക്കോട് ഡിപ്പോയില്‍ നിന്ന് വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വനിതാ യാത്രികര്‍ക്ക് സവാരി പോകാം. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലാണ് യാത്രകള്‍ ഒരുക്കുന്നത്. വനിതാ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായാണ് ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക്

വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് സംസ്ഥാനത്ത് മൂന്ന് മരണം; രോഗലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിയാം

മലപ്പുറം: വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലായിരുന്ന മലപ്പുറം എടക്കര ചെമ്പന്‍കൊല്ലി സ്വദേശിയായ 32കാരനാണ് മരിച്ചത്. എന്താണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം എന്നറിയാം വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. വിശപ്പില്ലായ്മ, പനി, ഛര്‍ദ്ദി, കണ്ണിന് മഞ്ഞ നിറം, മൂത്രത്തിന്