Category: യാത്ര

Total 49 Posts

ഡിസംബറിന്റെ കുളിരില്‍ മൂന്നാറിലേക്കും ഗവിയിലേക്കും തകര്‍പന്‍ യാത്ര പോകാം; കുറഞ്ഞ നിരക്കില്‍ നിരവധി പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: ക്രിസതുമസ് അവധിയും ഡിസംബറിന്റെ തണുപ്പും യാത്രയ്ക്ക് ഒരുങ്ങുകയാണോ? എന്നാല്‍ ഒട്ടും വൈകേണ്ട കെ.എസ്.ആര്‍.ടി.സിയുടെ ഡിസംബറിലെ യാത്രകള്‍ക്ക് ഇപ്പോള്‍ തന്നെ ബുക്ക് ചെയ്ത് തുടങ്ങാം. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ കോഴിക്കോട് നിന്ന് ഡിസംബര്‍ മാസത്തില്‍ നടത്തുന്ന യാത്രകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. മൂന്നാര്‍, നെല്ലിയാമ്പതി, സൈലന്റ് വാലി, വാഗമണ്‍ തുടങ്ങിയ പതിവ് യാത്രകള്‍ക്കൊപ്പം ഇത്തവണ ദശാവതാര

വന്യമൃഗശല്യമില്ലാതെ കാനനഭംഗി ആസ്വദിക്കാം, സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ജാനകിക്കാടും; കെ.എസ്.ആർ.ടി.സിയുടെ യാത്രാ പാക്കേജുകളെല്ലാം ‘ഹൗസ്ഫുൾ’!

കോഴിക്കോട്: കോഴിക്കോട് ബീച്ചിലും മിഠായിത്തെരുവിനും മാനാഞ്ചിറയ്ക്കുമപ്പുറം മലയോര മേഖലകളുടെ സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികള്‍ ഏറെ. ബജറ്റ് ടൂറസം സെല്‍ കോഴിക്കോടു നിന്നും ജാനകിക്കാട്ടിലേക്ക് നടത്തുന്ന യാത്രകളില്‍ കൂടുതല്‍ ട്രിപ്പുകളും ഹൗസ് ഫുള്‍ ആവുന്നതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു. ജാനകിക്കാട്ടിലേക്ക് ഇതിനോടകം തന്നെ നിരവധി ട്രിപ്പുകള്‍ നടത്തിക്കഴിഞ്ഞതാണ്. എങ്കിലും ഇപ്പോഴും തുടരുന്ന ട്രിപ്പുകളിലും ഒരുപാട് പേരാണ് എത്തുന്നത്.

ഈ മണ്ഡലകാലത്ത് ദശാവതാര ക്ഷേത്രദര്‍ശനത്തിന് പ്ലാനുണ്ടോ? അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍- വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: മണ്ഡലകാലത്ത് ദശാവതാര ക്ഷേത്രദര്‍ശനത്തിന് അവസരമൊരുക്കി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. കോഴിക്കോട് ജില്ലയിലെ കാക്കൂര്‍, നന്മണ്ട, ചേളന്നൂര്‍ എന്നീ ഗ്രാമങ്ങളില്‍ ഏതാണ്ട് ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ശംഖ് രൂപം വരച്ചാല്‍ ഇതിനകത്തു ഉള്‍പ്പെടുന്ന വിധമാണ് ദശാവതാര പ്രതിഷ്ഠ. അതാത് ക്ഷേത്ര കമ്മിറ്റിയുമായി സഹകരിച്ചാണ് യാത്ര. നവംബര്‍ 19ന് രാവിലെ 5:30ന് കോഴിക്കോട്

അധികം ദൂരമില്ല എന്നാല്‍ അതിമനോഹരമാണ്; ഒമ്പതു വെള്ളച്ചാട്ടങ്ങളും കാടും കാട്ടരുവിയും ഒളിഞ്ഞിരിക്കുന്ന, ജില്ലയില്‍ കൂടുതലാരും അറിയാത്ത ഈങ്ങാപ്പുഴയിലെ കക്കാടിലേക്ക് ഒരുയാത്ര പോകാം

പുഴയിലെ നീരാട്ടം വെള്ളച്ചാട്ടത്തിലെ കുളിയും കാടും മലയും താണ്ടി ഒരു ട്രക്കിങ്ങും. ഇത്തവണ അവധി ദിനം യാത്ര ഇങ്ങനെയൊരു സ്ഥലത്തേക്കായാലോ. ഒരുപാട് ദിവസത്തെ അവധിയോ മണിക്കൂറുകള്‍ നീണ്ട യാത്രയോ വേണ്ട, പേരാമ്പ്രയിൽ  നിന്നും വടകരയിൽ നിന്നുമെല്ലാം മണിക്കൂറുകൾ കൊണ്ടെത്താവുന്ന അടിപൊളിയൊരു സ്പോട്ട്, അതാണ് ഈങ്ങാപ്പുഴയിലെ കക്കാട് ഇക്കോടൂറിസം. ഈങ്ങാപ്പുഴയ്ക്കടുത്ത് കൂമ്പന്‍മലയുടെയും അത്തിക്കോട് മലയുടെയും താഴ് വാരത്താണ്

നവംബര്‍ മാസത്തിലെ യാത്രകള്‍ പ്ലാന്‍ ചെയ്യാം; കോഴിക്കോട് നിന്നും മൂന്നാര്‍, ഗവി, നെല്ലിയാമ്പതി തുടങ്ങി തകര്‍പ്പന്‍ യാത്രകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഒരുങ്ങി

കോഴിക്കോട്: കോഴിക്കോട് നിന്നും കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ നവംബര്‍ മാസത്തില്‍ നടത്താനൊരുങ്ങുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു. മൂന്നാര്‍ മുതല്‍ ഗവി വരെ കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം യാത്രാകള്‍ ഉണ്ടായിരിക്കും. നവംബര്‍ മാസം ആകെ 18 പാക്കേജുകളാണ് കോഴിക്കോട് നിന്ന് പുറപ്പെടുക. 360 രൂപ മുതല്‍ 4460 രൂപ വരെയാണ്

ഈ ഞായറാഴ്ച്ച ഒന്നു കറങ്ങിയാലോ? എത്രകണ്ടാലും മതിവരാത്ത ജാനകിക്കാടിന്റെയും കരിയാത്തുംപാറയുടെയും വന്യമനോഹാരിതയിലേക്ക്; ടൂര്‍ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. ഒരുങ്ങിക്കഴിഞ്ഞു

അതിമനോഹരമായ പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ പ്രദേശങ്ങളാണ് കുറ്റ്യാടിയുടെയും പേരാമ്പ്രയുടെയും വിവിധ ഭാഗങ്ങള്‍. കാടും പുഴകളും മലകളും ചേര്‍ന്ന പ്രകൃതി വിസ്മയങ്ങളിലേക്ക് ഒരു ഏകദിന യാത്രയൊരുക്കുകയാണ് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. ജാനകിക്കാട്, കരിയാത്തും പാറ, തോണി കടവ്, പെരുവണ്ണാമൂഴി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് ഇത്തവണത്തെ യാത്ര. നമുക്ക് തൊട്ടടുത്താണെങ്കിലും ഒറ്റയ്ക്ക് ഒരു യാത്ര പലപ്പോഴും നമ്മളില്‍

കക്കയം, വയനാട് ഉള്‍പ്പെടെ വന്യജീവി സങ്കേതങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ പണം മുടക്കില്ലാതെ കാര്യം നേടാം; വിശദമായി അറിയാം

കോഴിക്കോട്: വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും സൗജന്യ പ്രവേശനം അനുവദിക്കുന്നു. ഒക്ടോബര്‍ 2 മുതല്‍ 8 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം ഉണ്ടായിരിക്കുക. വാരാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് 8 മുതല്‍ ഒരു വര്‍ഷത്തേക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമായി

മൂന്നാര്‍, ഗവി, വാഗമണ്‍…. ആകര്‍ഷകമായ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി; ഒക്ടോബറിലെ ബജറ്റ് ടൂറിസം സെല്‍ യാത്രാ വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: ഒക്ടോബര്‍ മാസത്തില്‍ ആകര്‍ഷകമായ വിനോദയാത്ര പാക്കേജുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. മൂന്നാര്‍, നെല്ലിയാമ്പതി, സൈലന്റ് വാലി, വാഗമണ്‍, പെരുവണ്ണാമുഴി, ഗവി, വയനാട് എന്നിവിടങ്ങളിലേക്കാണ് ഇത്തവണത്തെ യാത്രകള്‍.   മൂന്നാര്‍ 06-10-2023 . 7 am 2 ദിവസം 13 -10 – 2023 . 7 am 2 ദിവസം 20 –

സഞ്ചാരികളുടെ പറുദീസയായ വാഗമണ്ണിലേക്ക് മികച്ച പാക്കേജ്; കോഴിക്കോടു നിന്നും ബജറ്റ് ഫ്രണ്ട്ലി യാത്രയുമായി കെഎസ്ആര്‍ടിസി

കോഴിക്കോട്: കുറഞ്ഞ ചെലവില്‍ സഞ്ചാരികളുടെ പറുദീസ ആയ വാഗമണ്ണിന്റെ ഭംഗി ആസ്വദിക്കാന്‍ അവസരമൊരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലാണ് വാഗമണ്ണിലേക്ക് യാത്ര ഒരുക്കുന്നത്. രണ്ട് ദിവസമാണ് ട്രിപ്പ്. മലയും കുന്നും കോടയും ട്രക്കിംഗുമൊക്കെ ആസ്വദിച്ച് രണ്ടാം ദിനം ആലപ്പുഴയുടെ ഭംഗി ആസ്വദിക്കാനാണ് കെഎസ്ആര്‍ടിസി സഞ്ചാരികളെ എത്തിക്കുന്നത്. കോഴിക്കോട് നിന്ന് രാത്രി 10 മണിയോടെ ആരംഭിക്കുന്ന

മഞ്ഞും മലകളും വെള്ളച്ചാട്ടങ്ങളും ഒപ്പം സാഹസികതയും; സഞ്ചാരികളുടെ പറുദീസയായ വയനാട്ടിലേക്ക് അവധിക്കാലത്ത് ഒരു യാത്ര പോകാം

ഓണത്തിരക്കിൽ നിന്നെല്ലാമൊഴിഞ്ഞ് പ്രകൃതിഭംഗിയുടെ മടിത്തട്ടായ വയനാടിലേക്ക് ഒരു യാത്ര പോയാലോ? കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ് വാരങ്ങളുമെല്ലാം ഇഴചേര്‍ന്ന് കിടക്കുന്ന വൈവിധ്യമായ കാഴ്ചകളിലേക്ക് കുടുംബത്തോടും സുഹൃത്തുക്കളൊടൊപ്പവും ഒരു അടിപൊളി യാത്ര. നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവില്‍ എവിടെത്തിരിഞ്ഞാലുമുണ്ട് കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങള്‍. ഒറ്റപ്പെട്ട കേന്ദ്രങ്ങള്‍ക്കപ്പുറം ജില്ല മൊത്തം കുളിരും കാഴ്ചയും കൊണ്ട് നിറയുന്നത്