താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം


കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. രാവിലെ എട്ട് മണിയോടെ ആറാം വളവിൽ ആണ് അപകടമുണ്ടായത്.

ഒരു കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറികടന്നു വരുന്നതിനിടയിൽ എതിർ ദിശയിൽ നിന്ന് വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

അപകടത്തെ തുടർന്ന് ചുരത്തിൽ ​ഗതാ​ഗത തടസമുണ്ടായി. ഇതേ തുടർന്ന് ഒരു ദിശയിലൂടെ മാത്രമാണ് വാഹനങ്ങൾ കടത്തി വിട്ടത്. പിന്നീട് പോലീസ് എത്തി ഇരു ബസുകളും ചുരത്തിൽ നിന്ന് മാറ്റി. ഇതോടെ ​ഗതാ​ഗതം സാധാരണ നിലയിലായി