കോഴിക്കോട്​ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ ദുബെെയിൽ മരിച്ച നിലയിൽ


ദുബൈ: കോഴിക്കോട്​ സ്വദേശിയായ യുവാവിനെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി ചെമ്പുകടവ്​ പന്നിവെട്ടുംചാലിൽ ഫവാസാണ്​ മരിച്ചത്​. ഇരുപത്തിമൂന്ന് വയസായിരുന്നു.

ദുബൈ ഇൻവസ്റ്റ്​മെന്‍റ്​ പാർക്കിന്​ സമീപത്തെ റോഡരികിൽ വാഹനത്തിനരികെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ദുബൈയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അബ്​ദുൽ സലീമിന്‍റെയും സുഹറയുടെയും മകനാണ്.