സ്‌കൂളുകളില്‍ പ്രവേശനോത്സവം; വേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് വിദ്യാലയങ്ങളിലേക്ക്



കോഴിക്കോട്: രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. മൂന്നു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്.


പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉല്‍ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം മലയിന്‍കീഴ് ഗവ.വിഎച്ച്എസ്എസില്‍ വെച്ച് നടത്തും.
ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്‌സ് വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. ഇതേ സമയം തന്നെ ജില്ലാതലത്തിലും സ്‌കൂള്‍ തലത്തിലും പ്രവേശനോല്‍സവം സംഘടിപ്പിക്കുന്നുണ്ട്.

ജില്ലാതലങ്ങളില്‍ മന്ത്രിമാര്‍ നേതൃത്വം നല്‍കും. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പ്രവേശനോവം സംഘടിപ്പിക്കുന്നത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് കൂടുതല്‍ ട്രാഫിക് പോലീസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.