എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും,100 ശതമാനം വിജയം കൈവരിച്ച സ്‌ക്കൂളുകള്‍ക്കും അനുമോദനവുമായി വടകര നഗരസഭ


വടകര: നഗരസഭ പരിധിയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, 100% വിജയം കൈവരിച്ച സ്‌ക്കൂളുകള്‍ക്കും അനുമോദനവുമായി വടകര നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പേസ്. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയികളായ മുഴുവൻ വിദ്യാർഥികള്‍ക്കും, പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികള്‍ക്കും, 100% വിജയം കൈവരിച്ച സ്കൂളുകള്‍ക്കുമാണ് ജൂണ്‍ 2ന് സ്പേസിന്റെ ആഭിമുഖ്യത്തില്‍ അനുമോദനം നല്‍കുന്നത്‌.

വടകര നഗരസഭയുടെ ടൗണ്‍ ഹാളില്‍ രാവിലെ പത്ത് മണിക്കാണ് പരിപാടി. ബഹു: വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറും അവതാരകനുമായ ശ്രീ.ജി.എസ്. പ്രദീപ് മുഖ്യാതിഥിയായിരിക്കും. ബഹു: നഗര സഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി. കെ.പി. ബിന്ദു പരിപാടിയുടെ അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ മാതൃക പദ്ധതിയായി വിദ്യാഭ്യാസ മേഖലയില്‍ അറിയപ്പെട്ട പദ്ധതിയാണ് വടകര നഗരസഭയുടെ സപേസ് പദ്ധതി. ശില്‍പശാലകള്‍, പ്രഗല്‍ഭരായ അധ്യാപകരുടെ ക്ലാസുകള്‍ എന്നിങ്ങനെ നിരവധി മാതൃകാ പദ്ധതികളാണ് സ്‌പേസ് ഇതുവരെയായി നടത്തിയിട്ടുള്ളത്. നഗരസഭയ്‌ക്കൊപ്പം ചേര്‍ന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളുടെ എണ്ണത്തിലും വന്‍ മുന്നേറ്റമാണ് സ്‌പേസ് നടത്തിയിട്ടുള്ളത്.