മികച്ച നേട്ടവുമായ് വിദ്യാര്‍ത്ഥികള്‍; വിജയികള്‍ക്ക് അനുമോദന സദസ്സൊരുക്കി ഏക്കാട്ടൂരിലെ കോണ്‍ഗ്രസ് കമ്മറ്റി


അരിക്കുളം: എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ അനുമോദിച്ചു. അരിക്കുളം മണ്ഡലം ഏക്കാട്ടൂര്‍ 150 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മേപ്പയ്യൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ പി രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസംരംഗത്തെ ഗുണപ്രദമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും പ്രയോജനപ്പെടുത്താനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. വിജ്ഞാനം വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന വിവര സാങ്കേതികതയുടെ യുഗത്തില്‍ വിദ്യാഭ്യാസം ജീവിത വിജയത്തിനുവേണ്ടി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന്റെ മായിക ലോകത്ത് അകപ്പെടാതെ കരുതലോടെ ജീവിക്കാന്‍ കുട്ടികള്‍ക്ക് കഴിയണം. സമൂഹം സുരക്ഷാവേലിയായി യുവതലമുറയെ കാത്തുസംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അക്ഷയ് എടത്തും ചാലിന് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.എം കുഞ്ഞിരാമന്‍ നല്‍കിയ ക്യാഷ് അവാര്‍ഡ് സ്വാതി എസ് ആര്‍ കൈമാറി. കെ അഷ്‌റഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് അരിക്കുളം മണ്ഡലം പ്രസിഡന്റ് ശശി ഊട്ടേരി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.

കോണ്‍ഗ്രസ് 150 ബൂത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ കോയക്കുട്ടി, സി യു സി പ്രസിഡന്റ് സി അമ്മദ്, പി.എം കുഞ്ഞിരാമന്‍, സി.എം ഗോപാലന്‍, സി യു സി സെക്രട്ടറി നൗഫല്‍ ചാത്തോത്ത്, ടി അവന്തിക എന്നിവര്‍ സംസാരിച്ചു. പി.എം മോഹനന്‍, ഷംസു രയരോത്ത്, സി.എം രാജന്‍, പള്ളിയില്‍ കേളപ്പന്‍, കെ.ടി ഗിരീഷ്, എ.വി കുഞ്ഞഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

ഇഷാന്‍ അഹ്മദ് പി, സൈനബ് ബിന്ദ് ഹാരിസ്, അക്ഷയ് എടത്തും ചാലില്‍, മുഹമ്മദ് സിനാന്‍ കെ.കെ, ഫാത്തിമ ഫെബിന്‍, ഫര്‍ഹാന എരികണ്ടി മീത്തല്‍, സാനന്ദ് കൃഷ്ണ, റോബിന്‍ മോളി, ഷഹദ ഷറിന്‍ ആര്‍ എം, ആര്‍ദ്രദാസ് എം.ബി, ആയിശ സൈബ ടി, അവന്തിക ടി, യദുകൃഷ്ണ വിനീഷ്, മുഹമ്മദ് സിനാന്‍ കൂമുള്ളംതറ, മുഹമ്മദ് സിനാന്‍ കെ.കെ, നജ ഫാത്തിമ, ശിവഗംഗം ഗിരീഷ്, ഹിബ റദീബ എ.ആര്‍, മുഹമ്മദ് ഫാഹിം, പി എസ് സി പൊലീസ് ഓഫീസര്‍ (എം എസ് പി) പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ ഷാഹുല്‍ ആര്‍.എം എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി.

con