ഇന്ത്യന്‍ ടീം ക്യാമ്പില്‍ ഇടം നേടി വടകര സ്വദേശിനി ഋത്വിക മുരളി
വടകര: ഏഷ്യന്‍ വോളിബോള്‍ കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം ക്യാമ്പില്‍ ഇടം നേടി വടകര സ്വദേശി ഋത്വിക മുരളി. ജൂലൈ ഒന്നു മുതല്‍ എട്ടുവരെ ചൈനയില്‍ നടക്കുന്ന 16 വയസില്‍ താഴെയുള്ളവരുടെ ഇന്ത്യന്‍ ടീമിലേക്കാണ് ഋത്വിക ഇടം നേടിയത്.
വടകര ഐപിഎം വോളി അക്കാദമിയിലെ വിദ്യാര്‍ത്ഥിനിയാണ്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഏക താരവും കേരളത്തില്‍ നിന്നുള്ള രണ്ടു പേരില്‍ ഒരാളുമാണ് ഋത്വിക. ഇരിങ്ങല്‍ പപ്പന്‍ മെമ്മോറയയില്‍ അക്കാദമിയിലെ പരിശീലകന്‍ ഷീജിത്തിന്‌റെ കീഴിലാണ് പരീശിലനം.

വടകര റാണി പബ്ലിക് സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മുന്‍ യൂണിവേഴ്‌സിറ്റി കളിക്കാരനും ഏജീസ് താരവുമായ മുരളിയുടെയും സിദ്ധുരാമത്തിന്റെയും മകളാണ്. കല്ലേരി സ്വദേശിനിയാണ്.