ഒറ്റയ്ക്കും കൂട്ടായും യാത്ര ചെയ്യാം, ആനവണ്ടിയില്‍; കെ.എസ്.ആര്‍.ടി.സിയുടെ മെയ് മാസത്തെ കോഴിക്കോട് നിന്നുള്ള യാത്രാ പാക്കേജ് വിവരങ്ങള്‍ അറിയാം


കോഴിക്കോട്:കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ വിവിധ യാത്രാ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഒറ്റയ്ക്കും കൂട്ടായും യാത്ര ചെയ്യാവുന്നതാണ്.

മെയ് 10,17 തിയ്യതികളില്‍ പുറപ്പെടുന്ന ബാണാസുര സാഗര്‍ യാത്ര ഭക്ഷണം ഉള്‍പ്പെടെ 1,100 രൂപയാണ് ചാര്‍ജ്. 12, 16, 19, 22 തിയ്യതികളാണ് മൂന്നാര്‍, തുമ്പൂര്‍മുഴി, ആതിരപ്പള്ളി, വാഴച്ചാല്‍ എന്നിവ ഉളള്‍പ്പെടുന്ന യാത്ര. 2220 രൂപയാണ് യാത്ര ചെലവ്. ഭക്ഷണവും താമസവും ഉള്‍പ്പെടെയാണിത്.

14, 21 തിയ്യതികളില്‍ നെല്ലിയാമ്പതിയിലേക്കാണ് യാത്ര. ഭക്ഷണം ഉള്‍പ്പെടെ 1300 രൂപയാണ് ചെലവ്. മെയ് 18ന് പെരുവണ്ണാമുഴി, ജാനകിക്കാട്, അകലാപ്പുഴ യാത്രയുണ്ട്.

മെയ് 19ന് മൂംകാംബികയിലേക്ക് യാത്ര പോകാം. 2300 രൂപയാണ് യാത്രാ ചെലവ്. മെയ് 23ന് വാഗമണ്‍, കുമരകം യാത്രയാണ്. ഇതിന് ഭക്ഷണവും താമസവും ഉള്‍പ്പെടെ 3850 രൂപയാണ് ചെലവ്. മെയ് 27ന് ഗവിയിലേക്കാണ് യാത്ര. 3400 രൂപയുടെ പാക്കേജില്‍ താമസച്ചെലവും അടങ്ങും. കപ്പലില്‍ യാത്ര ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്ക് മെയ് 31ലെ യാത്രയ്ക്ക് പോകാം. 3600 രൂപയാണ് ചെലവ്.

താല്‍പര്യമുള്ള യാത്രാസ്‌നേഹികള്‍ക്ക് ബുക്കിങ്ങിനും വിവരങ്ങള്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ ബന്ധപ്പെടാം. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പതുവരെ വിളിക്കാം. സോണല്‍ കോഓര്‍ഡിനേറ്റര്‍: 8589038725, ജില്ലാ കോ ഓര്‍ഡിനേറ്റര്‍: 9961761708. കോഴിക്കോട്: 9544477954. താമരശ്ശേരി: 9846100728. തൊട്ടില്‍പ്പാലം: 9048485827