കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍


കണ്ണൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി സ്‌കൂളില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തുവന്നത്. പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി അധ്യാപികമാരോട് പറയുകയായിരുന്നു.

സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വളപട്ടണം പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. വളപട്ടണം പോലീസ് സ്റ്റേഷന്‍ എസ്.ഐ. കെ.വി. രേഷ്മയും സംഘവുമാണ് 45-കാരനായ പിതാവിനെ അറസ്റ്റ് ചെയ്തത്.

[vote]