ഡാറ്റ കളയാതെ വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ഇനി മറ്റ് ആപ്പുകള്‍ തേടി പോവേണ്ട, ; ‘പീപ്പിൾ നിയർബൈ’ ഫീച്ചറുമായി വൈകാതെ വാട്സ്ആപ്പ് എത്തും


ലിയ സൈസുള്ള ഫയലുകള്‍ ഡാറ്റ ഉപയോഗിക്കാതെയും ഉപയോഗിച്ചുമൊക്കെ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യല്‍ എന്നും  വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പ്രത്യേകിച്ച്  സെൻഡര്‍, ഷെയറ്റ് എന്നിവയുടെ വരവിന് മുന്‍പ്. ഒരു സുപ്രഭാതത്തില്‍  ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ഫയല്‍ ഷെയറിങ്ങാന്റെ കാര്യത്തില്‍ നാം വീണ്ടും പ്രയാസത്തിലായി. അതിന് തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെ ഫയൽസ് ആപ്പും ആൻഡ്രോയ്ഡ് ഫോണുകളിലുള്ള നിയർബൈ ഷെയർ (ക്വിക്ക് ഷെയർ) ഫീച്ചറും കടന്നുവന്നത്.

എന്നാല്‍ ഇനി വാട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മറ്റ് ആപ്പുകളുടെയോ മറ്റ് ഫീച്ചറുകളുടേയോ സഹായം കൂടാതെ വാട്സ് ആപ്പിനകത്ത് തന്നെ ഇത് സാധ്യമാകും. അധികം വൈകാതെ പീപ്പിൾ നിയർബൈ (People nearby)’ എന്ന് പേരായ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്സ് ആപ്പ് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. WABetaInfo ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഡാറ്റ ഉപയോഗിച്ച് രണ്ട് ജിബി വരെയുള്ള ഫയലുകൾ അയക്കാനുള്ള ഓപ്ഷൻ നിലവില്‍ വാട്സ്ആപ്പിലുണ്ടെങ്കിലും ഈ ഫീച്ചര്‍ .യാഥാര്‍ഥ്യമാകുന്നതോടെ ഡാറ്റ ചിലവില്ലാതെ തന്നെ കൂടുതല്‍ സൈസുള്ള ഫയലുകൾ ഷെയര്‍ചെയ്യാന്‍ സാധിക്കും. എപ്പോഴാണ് ഫീച്ചർ അവതരിപ്പിക്കുക എന്നത് വ്യക്തമല്ല.

ഫീച്ചര്‍ പ്രകാരം വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ നാം ആദ്യം തന്നെപീപ്പിൾ നിയർബൈ എന്ന സെക്ഷനിലേക്ക് പോവുകയും ഫയൽ കൈമാറ്റം പൂർത്തിയാകുന്നതുവരെ കാത്തിരിക്കുകയും വേണം. മെറ്റയുടെ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമിലുടനീളമുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നമ്മുടെ എല്ലാ വിവരങ്ങള്‍ക്കും സുരക്ഷ നല്‍കും. സ്വകാര്യത സൂക്ഷിക്കുന്നതിനായി കോൺടാക്റ്റ് ലിസ്റ്റിന് പുറത്തുള്ള ഉപയോക്താക്കളുമായി ഫയലുകൾ പങ്കിടുമ്പോൾ വാട്സ്ആപ്പ് ഫോൺ നമ്പർ മറച്ചുവെക്കുകയും ചെയ്യും.