Tag: Technology

Total 12 Posts

രഹസ്യാത്മക സ്വഭാവമുള്ള സ്വകാര്യ വിവരങ്ങൾ ഇതിനകത്ത് നൽകിയാൽ പണി കിട്ടും; ഉപയോക്താക്കൾക്ക് താക്കീതുമായി ഗൂഗിൾ

ആൻഡ്രോയിഡ് ഐഫോൺ ഉപയോക്താക്കൾക്ക് ഗൂഗിളിൻ്റെ മുന്നറിയിപ്പ്. സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ചുള്ള താക്കീതാണ് ഗൂഗിൾ നൽകുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആപ്പിൻ്റെ ഉപയോഗം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഹനിച്ചേക്കാം എന്ന തരത്തിലുള്ള മുന്നറിയിപ്പാണ് ജെമിനി എന്ന എ ഐ മോഡൽ അവതരിപ്പിച്ചതിന് പിന്നാലെ ഗൂഗിൾ തരുന്നത്. ജെമിനി ആപ്പ് ഉപയോഗിക്കുമ്പോൾ നൽകാൻ പാടില്ലാത്ത സ്വകാര്യ വിവരങ്ങൾ നൽകരുത്

വ്യാജ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ സജീവം; 2000ത്തിന് മുകളില്‍ വ്യാജമ്മാരെ പ്ലേസ്റ്റോറില്‍ നിന്ന് ഒഴിവാക്കി ഗൂഗിള്‍

ഉപഭോക്താക്കള്‍ സാമ്പത്തിക തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കാന്‍ വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. 2022 സെപ്റ്റംബര്‍-2023 ഓഗസ്റ്റ് കാലഘട്ടത്തിനിടയില്‍ 2200 വ്യാജ ലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. വ്യാജ ലോണ്‍ ആപ്പുകളുടെ വ്യാപനം നേരിടാന്‍ റിസര്‍വ് ബാങ്ക് പോലുള്ള റെഗുലേറ്ററി ബോഡികളുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിച്ചുവരികയാണ്. 2021 ഏപ്രില്‍ മുതല്‍ 2022

തുടര്‍ച്ചയായ ചട്ടലംഘനം, പേടിഎമ്മിന് പൂട്ടിടാന്‍ ആര്‍ബിഐ; വാലറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് വിലക്ക്

മുംബൈ: പേടിഎമ്മിന് മേൽ കർക്കശ നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 29 ന് ശേഷം പുതിയ ഉപഭോക്താക്കളെ ചേർക്കരുത്, നിക്ഷേപങ്ങൾ സ്വീകരിക്കരുത്, ക്രെഡിറ്റ് ഇടപാടുകൾ അനുവദിക്കരുത് തുടങ്ങി നിരവധി വിലക്കുകളാണ് പേടിഎമ്മിനുമേൽ ചുമത്തിയത്. പേടിഎം ഐയ്മെൻ്റ് ബാങ്ക് തുടർച്ചയായി റിസർവ് ബാങ്കിൻ്റെ ചട്ടങ്ങള്‍ ലംഘിക്കുന്നതായി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് നടപടി. പേടിഎമ്മിൻ്റെ ഇത്തരം നിരുത്തരവാദപരമായ

ഡാറ്റ കളയാതെ വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ഇനി മറ്റ് ആപ്പുകള്‍ തേടി പോവേണ്ട, ; ‘പീപ്പിൾ നിയർബൈ’ ഫീച്ചറുമായി വൈകാതെ വാട്സ്ആപ്പ് എത്തും

വലിയ സൈസുള്ള ഫയലുകള്‍ ഡാറ്റ ഉപയോഗിക്കാതെയും ഉപയോഗിച്ചുമൊക്കെ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യല്‍ എന്നും  വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പ്രത്യേകിച്ച്  സെൻഡര്‍, ഷെയറ്റ് എന്നിവയുടെ വരവിന് മുന്‍പ്. ഒരു സുപ്രഭാതത്തില്‍  ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ഫയല്‍ ഷെയറിങ്ങാന്റെ കാര്യത്തില്‍ നാം വീണ്ടും പ്രയാസത്തിലായി. അതിന് തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെ ഫയൽസ് ആപ്പും ആൻഡ്രോയ്ഡ് ഫോണുകളിലുള്ള നിയർബൈ

ഇ​ന്ത്യ​ൻ ടെ​ക്നോ​ള​ജി വ്യവസായ രംഗത്തെ ഹബ്ബായി മാറാന്‍ കോഴിക്കാട്;  ഇനി എല്ലാവര്‍ഷവും കേരളാ ടെക്നോളജി എക്സ്പോ കോഴിക്കാട് നടക്കും

കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ൻ ടെ​ക്നോ​ള​ജി വ്യവസായ രംഗത്തെ ഒരു പ്രധാന ഹബ്ബായി കോഴിക്കോടിനെ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിലൂന്നി ഇനി എല്ലാവര്‍ഷവും കേരളാ ടെക്നോളജി എക്സ്പോ (കെ.​ടി.​എ​ക്സ‌്) കോഴിക്കോട് നടത്താന്‍ തീരുമാനമായി.  എക്സ്പോയുടെ ആ​ദ്യ പ​തി​പ്പ് ഫെ​ബ്രു​വ​രി 29 മു​ത​ൽ മാ​ർ​ച്ച് ര​ണ്ട് വ​രെ കാ​ലി​ക്ക​റ്റ് ട്രേ​ഡ് സെ​ന്റ​റി​ൽ ന​ട​ക്കും. ഇതുവഴി ഇ​ന്ത്യ​ൻ ടെ​ക്നോ​ള​ജി വ്യ​വ​സാ​യ​ത്തി​ന്റെ മ​​​ധേ​ഷ്യ​ൻ വി​പ​ണി​യി​ലേ​ക്കു​ള്ള

പ്രതീക്ഷക്കൊപ്പം വളരാതെ വാട്സ് ആപ്പിന്റെ ചാനല്‍സേവനം; ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ചാനലില്‍ പുതിയ ഫീച്ചറുകളുമായ് മെറ്റ

വലിയ ചലനമില്ലാതെ തുടരുന്ന വാട്സ് ആപ്പിന്റെ കമ്യൂണിറ്റീസ്, ചാനല്‍ സേവനങ്ങളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ ഫീച്ചറുകളുമായി മെറ്റ. വളരെ കൊട്ടിഘോഷിക്കപ്പെട്ട് അവതരിപ്പിക്കപ്പെട്ടിട്ടും ആളുകള്‍ക്കിടയില്‍ പ്രതീക്ഷിച്ച സ്ഥാനം നേടിയെടുക്കാന്‍ മെറ്റയുടെ ഈ രണ്ട് സേവനങ്ങള്‍ക്കും സാധിച്ചിട്ടില്ല. ഈ അവസ്ഥയെ മറികടക്കാനാണ് പുതിയ ഫീച്ചറുകളിലൂടെ മെറ്റ ശ്രമിക്കുന്നത്. സിനിമാ-കായിക മേഖലകളിലെ സെലിബ്രിറ്റികളിലൂടെയാണ് കഴിഞ്ഞ മാസം ‘വാട്സ്ആപ്പ് ചാനൽസ്’ ലോഞ്ച്

ഡിജിറ്റല്‍ പേമെന്റ് തട്ടിപ്പുകളെ തടയാൻ യുപിഐ; രണ്ടായിരത്തിന് മുകളിലുള്ള ആദ്യ  ഇടപാടുകൾക്ക് ടൈം ലിമിറ്റ് കൊണ്ടുവരും

ഡിജിറ്റൽ പെയ്മെന്റ് എന്ന ആശയത്തെ ഇന്ത്യയിലുടനീളം വ്യാപകമാക്കിയത് യുപിഐ ആണ് . ഇതുപയോഗിക്കാത്തവരായി ആരുമുണ്ടാവില്ല എന്ന് തന്നെ പറയാം. ഇന്ന് ഗൂഗിൾ പേയും ഫോൺ പേയും ഉൾപ്പെടെ നിരവധി പെയ്മെന്റ് ആപ്പുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഉപയോക്താക്കൾക്കായി യുപിഐ ഇടക്കിടെ ഓരോരോ മാറ്റങ്ങൾ അവതരിപ്പിക്കാറുണ്ട്. ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള മാറ്റവുമായി എത്തിയിരിക്കുകയാണ് യുപിഐ. പുതിയതായി

പണിമുടക്കി ചാറ്റ് ജിപിടി; സോഷ്യൽ മീഡിയയിൽ പരാതി പോസ്റ്റുകളുടെ പ്രവാഹം

ഓപ്പൺ എഐയുടെ ചാറ്റ് ബോട്ട് സംവിധാനമായ ചാറ്റ് ജിപിടി വ്യാഴാഴ്ച പണിമുടക്കി. ആന്‍ഡ്രോയിഡിലും ഡെസ്‌ക്ടോപ്പിലും ചാറ്റ് ജിപിടി പ്രവര്‍ത്തിക്കാത്തതിനെ തുടർന്ന് നിരവധി പേർ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡൗണ്‍ ഡിറ്റക്ടറില്‍ 600 ലേറെ പേരാണ് പേര്‍ ചാറ്റ്ജിപിടിയില്‍ പ്രശ്‌നം ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ സെർവർ തകരാറാണെന്നും അൽപ സമയത്തിന് ശേഷം

നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ചാര്‍ജ് നില്‍ക്കുന്നില്ലേ; ബാറ്ററി ലൈഫ് നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങി കുറച്ച് കാലം കഴിയുമ്പോഴേക്കും ചാര്‍ജ് ചെയ്യാന്‍ മാത്രമേ നേരമുള്ളൂ എന്ന അവസ്ഥയിലേക്കെത്തും. വളരെ പെട്ടന്നാണ് ഫോണുകളുടെ ബാറ്ററി ലൈഫ് നഷ്ടപ്പെടുന്നത്. ക്വിക്ക് ചാര്‍ജിങ്ങിലൂടെ വേഗത്തില്‍ ചാര്‍ജ് കയറുമെങ്കിലും കയറുന്നതിനേക്കാള്‍ വേഗത്തില്‍ ഇറങ്ങിപ്പോവും. എന്താണ് ഇത്തരത്തില്‍ ബാറ്ററി ലൈഫ് കുറയാനുള്ള കാരണങ്ങള്‍, ഈ ബാറ്ററി പ്രശ്നത്തിന് പരിഹാരം കാണാന്‍ നാം എന്തൊക്കെ കാര്യങ്ങള്‍