പ്രതീക്ഷക്കൊപ്പം വളരാതെ വാട്സ് ആപ്പിന്റെ ചാനല്‍സേവനം; ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ചാനലില്‍ പുതിയ ഫീച്ചറുകളുമായ് മെറ്റ


ലിയ ചലനമില്ലാതെ തുടരുന്ന വാട്സ് ആപ്പിന്റെ കമ്യൂണിറ്റീസ്, ചാനല്‍ സേവനങ്ങളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ ഫീച്ചറുകളുമായി മെറ്റ. വളരെ കൊട്ടിഘോഷിക്കപ്പെട്ട് അവതരിപ്പിക്കപ്പെട്ടിട്ടും ആളുകള്‍ക്കിടയില്‍ പ്രതീക്ഷിച്ച സ്ഥാനം നേടിയെടുക്കാന്‍ മെറ്റയുടെ ഈ രണ്ട് സേവനങ്ങള്‍ക്കും സാധിച്ചിട്ടില്ല. ഈ അവസ്ഥയെ മറികടക്കാനാണ് പുതിയ ഫീച്ചറുകളിലൂടെ മെറ്റ ശ്രമിക്കുന്നത്.
സിനിമാ-കായിക മേഖലകളിലെ സെലിബ്രിറ്റികളിലൂടെയാണ് കഴിഞ്ഞ മാസം ‘വാട്സ്ആപ്പ് ചാനൽസ്’ ലോഞ്ച് ചെയ്തത്. മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഉപയോഗിച്ചായിരുന്നു കേരളത്തിൽ വാട്സ്ആപ്പ് ചാനലുകളെ മെറ്റ പ്രമോട്ട് ​ചെയ്തത്.
സെലിബ്രിറ്റികൾക്കും കായിക ടീമുകൾക്കും വലിയ ബ്രാന്റുകള്‍, സെലിബ്രിറ്റികള്‍, സ്പോര്‍ട്സ് ടീമുകള്‍ തുടങ്ങിയവര്‍ക്കൊക്കെ അവരുടെസുപ്രധാനമായ അപ്ഡേറ്റുകളും ഉത്പന്നങ്ങളുമൊക്കെ ആളുകളിലേക്ക് നേരിട്ടെത്തിക്കാനുള്ള സൗകര്യമാണ് ചാനലുകളിലൂടെ ഒരുക്കിയത്. ഭാവിയിൽ ഒരു പ്രീമിയം ഫീച്ചറാക്കി വാട്സ്ആപ്പ് ചാനൽസിനെ മാറ്റാനും മെറ്റക്ക് ലക്ഷ്യമുണ്ട്. പക്ഷേ ചാനലുകള്‍ക്ക് വാട്സ് ആപ്പ് സ്റ്റാറ്റസുകള്‍ക്ക് ലഭിച്ച തരത്തിലുള്ള  സ്വീകാര്യത ഇതുവരെ കിട്ടിയിട്ടില്ല.

ചാനലിലേക്ക് ഉപഭോക്താക്കളെ കൊണ്ടുവരുന്നതിന്റെ ഭാഗമായി പുത്തൻ ഫീച്ചറുകളാണ് ഇപ്പോള്‍ വാട്സ്ആപ്പ് ചാനൽസിൽ അവതരിപ്പിച്ചിരിക്കുന്നത്. വോയസ് അപ്‌ഡേറ്റുകള്‍ പങ്കുവെക്കാനുള്ള സൗകര്യമാണ് അതില്‍ പ്രധാനപ്പെട്ട കാര്യം. ചാനലിലൂടെ ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ പ്രേക്ഷരോട് സ്വന്തം ശബ്ദത്തിലൂടെ സംവദിക്കാനും അതിലൂടെ അവരുമായി കൂടുതല്‍ അടുപ്പം നിലനിര്‍ത്താനും സാധിക്കും.

ചാനൽ പിന്തുടരുന്നവരിൽ നിന്ന് അഭിപ്രായം തേടാനും അവരുടെ പ്രതികരണം അറിയാനുമൊക്കെ ക്രിയേറ്റർമാർക്ക് വാട്സ്ആപ്പ് ഗ്രൂപ്പുകളിലുള്ള ‘പോൾസ്’ നടത്താന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് മറ്റൊരു ഫീച്ചര്‍. ഇതും പ്രേക്ഷകരുമായുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തും.

ചാനലുകളിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ സ്റ്റാറ്റസാക്കി ഷെയർ ചെയ്യാനുള്ള ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്. ചാനലിലേക്ക് കൂടുതൽ പേരെയെത്തിക്കാൻ ഇതിലൂടെ സാധിക്കും. ചാനലുകൾക്ക് 16 അഡ്മിൻമാരെ വരെ വെക്കാനുള്ള സൗകര്യവും നിലവിലുണ്ട്.