നാടിന് അഭിമാനമായി പ്രീതി; വിയ്യൂർ സ്വദേശിനിക്ക് മഹാരാഷ്ട്രയിലെ സർവ്വകലാശാലയിൽ നിന്ന്  ഡോക്ടറേറ്റ് 


കൊയിലാണ്ടി: കൊല്ലം വിയ്യൂർ സ്വദേശിനിക്ക് മഹാരാഷ്ട്രയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. വിയ്യൂർ നീലാംബരി വീട്ടിൽ പ്രീതി വി.പിയ്ക്കാണ് മഹാരാഷ്ട്രയിലെ ദാപോളിയിലുള്ള ഡോ. ബാലാസാഹേബ് സാവന്ദ് കൊങ്കൺ കൃഷി വിദ്യാപീഠ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്. അഗ്രികൾച്ചറൽ ഇക്കണോമിക്സിലാണ് പ്രീതിക്ക് ഡോക്ടറേറ്റ് ലഭിച്ചത്.

വി.പി.പ്രേമന്റെയും ശോഭന .കെ.കെയുടെയും മകളാണ് പ്രീതി.