പരിധിയില്‍ കവിഞ്ഞ ഡാറ്റകള്‍ സൂക്ഷിക്കുന്നുണ്ടോ? കരുതിയിരുന്നോളൂ; ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പണികൊടുത്ത് വാട്സാപ്പ് 


നി വാട്ട്സാപ്പ് ചാറ്റും പണം നല്‍കി സൂക്ഷിക്കാനൊരുങ്ങിക്കോളൂ. സംഗതി സത്യമാണ്. 2023 ല്‍ ഗൂഗിളും വാട്സാപ്പും സംയുക്തമായി ഇതേക്കുറിച്ച് ധാരണയിലെത്തിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യത്തില്‍ തന്നെ നടപ്പില്‍ വരുത്താനാണ് തീരുമാനം. ഇനിമുതല്‍ സൌജന്യ അണ്‍ലിമിറ്റഡ്  വാട്സാപ്പ് ബാക്ക് അപ് സംവിധാനം ഉണ്ടായിരിക്കില്ല.  പുതിയ പരിഷ്ക്കാരം ബാധകമാകുന്നത് ആന്‍ഡ്രോയിഡ് ഉപയോക്കാക്കള്‍ക്കാണ്.  വീഡിയോകളും ഫോട്ടോകളുമുള്‍പ്പെടെ എല്ലാ ഓര്‍മകളും ഭദ്രമായി സൂക്ഷിച്ചുവെക്കുന്ന ഗൂഗിള്‍ ഡ്രൈവിലാവട്ടെ ഇനി പരമാവധി 15 ജിബി ഡേറ്റ മാത്രമേ ഫ്രീയായി സൂക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

2023 ഡിസംബറോടെ വാട്‌സാപ് ബീറ്റാ ഉപയോക്താക്കള്‍ക്ക്  പുതിയമാറ്റം പ്രാബല്യത്തില്‍ വന്നു തുടങ്ങിയിട്ടുണ്ട്. അവശേഷിക്കുന്ന എല്ലാ ഉപയോക്താക്കളിലേക്കും  മാറ്റം 2024 ആദ്യം മുതല്‍ തന്നെ എത്തിച്ചേരുമെന്നാണ് ബന്ധപ്പെട്ട ഇതിവൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  അധികം വൈകാതെ തന്നെ വാട്‌സാപ് തന്റെ  ഉപയോക്താക്കള്‍ക്കെല്ലാം പുതിയ മാറ്റം 30 ദിവസത്തിനുള്ളില്‍ സംഭവിക്കുമെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങളയച്ചുതുടങ്ങും.

മുപ്പത് ദിവസത്തെ സമയപരിധിക്കുള്ളില്‍  നിശ്ചയിക്കപ്പെട്ട 15 ജിബി ഫ്രീ പരിധിക്കപ്പുറമുള്ള എന്തെങ്കിലും വാട്‌സാപ് സന്ദേശങ്ങള്‍ സൂക്ഷിച്ച് വെക്കണമെന്നുണ്ടെങ്കില്‍ കാലയളവ് തീരുന്നതിന് മുന്നേ തന്നെ അവ ഡൗണ്‍ലോഡ് ചെയ്ത് വെക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് നഷ്ടപ്പെടും.

വാട്സാപ്പ് ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ആണെങ്കില്‍ ആവശ്യമില്ലാത്ത ചാറ്റുകളും വീഡിയോകളും മറ്റും ഡിലീറ്റ് ചെയ്ത് 15 15 ജിബി പരിധിക്കുള്ളിലുള്ള ഡാറ്റകള്‍ മാത്രം സൂക്ഷിച്ച് വെക്കുന്ന രീതി സ്വീകരിക്കേണ്ടി വരും. അല്ലാത്ത പക്ഷം ഗൂഗിള്‍ വണ്‍ സേവനവും ഉപയോഗപ്പെടുത്താം.

വാട്‌സാപ് ചാറ്റുകള്‍ക്ക് പരിധി നിശ്ചയിച്ച സമയത്ത് തന്നെ ഗൂഗിള്‍ വണ്‍ ക്ലൗഡ് സംഭരണ പ്ലാനുകള്‍ക്ക് ഗൂഗിള്‍ താൽക്കാലിക ഓഫറും നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഡേറ്റകള്‍ സൂക്ഷിച്ച് വെക്കാന്‍ താല്‍പര്യപ്പെടുന്നവരെ ഈ സന്ദര്‍ഭത്തില്‍ ഗൂഗിള്‍ വണ്‍ ക്ലൗഡിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാന്‍.