പെരുവണ്ണാമൂഴി പൊന്‍മനപ്പാറയിൽ കാറ്റിൽ മരങ്ങൾ വീണ് ഗതാഗത തടസ്സപ്പെട്ടു; മരങ്ങൾ മുറിച്ച് മാറ്റി പേരാമ്പ്ര അഗ്നിരക്ഷാ സേന


പേരാമ്പ്ര: പെരുവണ്ണാമൂഴി പൊന്‍മനപ്പാറ വാട്ടര്‍ അതോറിറ്റി റോഡില്‍ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ഗതാഗതതടസ്സം സൃഷ്ടിച്ച മരങ്ങള്‍ പേരാമ്പ്ര അഗ്നിരക്ഷാസേന മുറിച്ചുമാറ്റി.

പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്‍റെയും, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍റെയും നേതൃത്ത്വത്തില്‍ ഫയര്‍&റെസ്ക്യു ഓഫീസ്സര്‍മാരായ കെ.യം രതീഷ്, ജി.ബി സനല്‍രാജ്, പി.സി ധീരജ്ലാല്‍, എം.കെ ജിഷാദ്, കെ.അജേഷ്, ഹോംഗാര്‍ഡ് എ.സി അജീഷ് എന്നിവരാണ് മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.