Tag: #fire and safty#

Total 2 Posts

നാദാപുരം പേരോട് ഇരുനില വീടിന് തീപിടിച്ചു; മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

നാദാപുരം: പേരോട് ഇരുനില വീടിന് തിപീടിച്ചു. നീര്‍കരിമ്പില്‍ അഷ്‌റഫിന്റെ വീടിനാണ് ശനിയാഴ്ച രാത്രി പത്ത് മണിയോടെ തീപിടിച്ചത്. ഓടിട്ട ഇരുനില വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. ആളുകള്‍ വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് തീപ്പിടുത്തമുണ്ടായത്. തീ ആളിക്കത്തുന്നത് കണ്ടതോടെ താഴത്തെ നിലയിലുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. തുടര്‍ന്ന് നാദാപുരത്ത് നിന്നും രണ്ട് യൂണിറ്റ്

പെരുവണ്ണാമൂഴി പൊന്‍മനപ്പാറയിൽ കാറ്റിൽ മരങ്ങൾ വീണ് ഗതാഗത തടസ്സപ്പെട്ടു; മരങ്ങൾ മുറിച്ച് മാറ്റി പേരാമ്പ്ര അഗ്നിരക്ഷാ സേന

പേരാമ്പ്ര: പെരുവണ്ണാമൂഴി പൊന്‍മനപ്പാറ വാട്ടര്‍ അതോറിറ്റി റോഡില്‍ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ഗതാഗതതടസ്സം സൃഷ്ടിച്ച മരങ്ങള്‍ പേരാമ്പ്ര അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്‍റെയും, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍റെയും നേതൃത്ത്വത്തില്‍ ഫയര്‍&റെസ്ക്യു ഓഫീസ്സര്‍മാരായ കെ.യം രതീഷ്, ജി.ബി സനല്‍രാജ്, പി.സി ധീരജ്ലാല്‍, എം.കെ ജിഷാദ്, കെ.അജേഷ്,