‘പൗരത്വ ഭേദഗതിയെക്കുറിച്ച് രാഹുല്‍ഗാന്ധി പ്രതികരിക്കാത്തത് എന്തുകൊണ്ട് ?, നുണക്ക് അവാര്‍ഡ് കൊടുക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കിട്ടുമെന്നും മുഖ്യമന്ത്രി; പുറമേരിയിലെ എല്‍ഡിഎഫിന്റെ മഹാറാലിയില്‍ ഒഴുകിയെത്തി പതിനായിരങ്ങള്‍


പുറമേരി: ‘നിങ്ങളുടെ മനസ് സംഘപരിവാര്‍ മനസ്സാണോ, അതോ മതനിരപേക്ഷ മനസാണോയെന്ന് രാഹുല്‍ഗാന്ധി പറയണമെന്ന്‌’ മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.കെ ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പുറമേരിയില്‍ സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദോഹം.

വലിയ മോഹത്തോടെ തെരഞ്ഞെടുപ്പിലേക്ക് എടുത്ത് ചാടിയവര്‍ നാടിന്റെ വികാരം ഏറ്റുവാങ്ങുമ്പോള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പേടേണ്ടി വരികയും ആ സമയത്ത് പലരുടെയും സമനില തെറ്റുന്നു. അതിന്റെ ഭാഗമായി എന്തും വിളിച്ച് പറയാവുന്ന മാനസികാവാസയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നുണക്ക് അവാര്‍ഡ് കൊടുക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ടറല്‍ ബോണ്ട്‌ സിപിഎം വാങ്ങിയിട്ടുണ്ടെന്നാണ് സതീശന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ കെ.കെ ശൈലജ ടീച്ചര്‍ക്കുള്ള സ്വീകാര്യത കണ്ട് സമനില തെറ്റിയപ്പോഴാണ് നിലതെറ്റിയ പ്രവര്‍ത്തനം ചിലരില്‍ നിന്നുണ്ടായത്. അത് അവര്‍ക്ക് തന്നെ വിനയാകുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേതഗതിയില്‍ വ്യക്തമായ നിലപാട് കോണ്‍ഗ്രസിനില്ല. വയനാട്ടില്‍ എത്തിയിട്ടും ഇക്കാര്യത്തില്‍
രാഹുല്‍ ഗാന്ധി നിലപാട്‌ വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇത് സംബന്ധിച്ച് ഒരു വരി പോലുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എം.വി ശ്രയാംസ് കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, സി.എൻ ചന്ദ്രൻ, പി എം സുരേഷ് ബാബു, ദേവർ കോവിൽ എംഎൽഎ, എ ജെ ജോസഫ് ,എൻ കെ അബ്ദുൾ അസീസ് ,സി കെ നാണു, ടി എം ജേക്കബ്, അഡ്വ എ ജെ ജോസഫ് എന്നിവർ സംസാരിച്ചു.

ടി പി ഗോപാലൻ സ്വാഗതവും രജീന്ദ്രൻ കപ്പള്ളി നന്ദിയും പറഞ്ഞു. ടി.പി രാമകൃഷ്ണൻ എംഎൽഎ, പി മോഹനൻ, കെ.കെ ലതിക, കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ എന്നിവർ പങ്കെടുത്തു.