Tag: Travel

Total 28 Posts

ഖല്‍ബില് തേനൊഴുകുന്ന കോഴിക്കോട്ടെ ഖല്‍ബോട് ചേര്‍ന്ന് നില്‍ക്കുന്നയിടങ്ങള്‍; ഒറ്റ ദിവസം കൊണ്ട് കോഴിക്കോട്ടെ ഈ സ്ഥലങ്ങളിലെല്ലാം പോയി വരാം

കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി കുടുംബവുമായി ഒറ്റ ദിവസം കൊണ്ട് പോയി വരാന്‍ പറ്റുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏതെല്ലാമാണ്. ബീച്ചും പ്ലാനറ്റോറിയവും മുതല്‍ ഒരുപാട് കാഴ്ചകള്‍ കോഴിക്കോട് നഗരത്തില്‍ തന്നെ നമ്മളെ കാത്തിരിക്കുന്നുണ്ട്. കുറച്ച് ഉള്‍പ്രദേശങ്ങളിലേക്ക് പോയി കഴിഞ്ഞാല്‍ പ്രകൃതി ഒരുക്കി വെച്ച പല വിസ്മയങ്ങളും നമുക്ക് കാണാനാവും. കോഴിക്കോടന്‍ ടൂറിസ്റ്റ് സ്പോട്ടുകളില്‍ നമുക്കൊരു വണ്‍ഡേ

കടല്‍ക്കാറ്റിന്റെ തഴുകലിനോടൊപ്പം കോഴിക്കോടിന്റെ രുചിക്കൂട്ടും ആസ്വദിക്കാം; ബീച്ചില്‍ ഫുഡ് സ്ട്രീറ്റ് ഹബ്ബിന് 26ന് തറക്കല്ലിടും

കോഴിക്കോട്: കടല്‍ കാഴ്ച്ചകള്‍ ആസ്വദിക്കാനായി എത്തുന്നവര്‍ക്ക് രുചിയൂറുന്ന ഭക്ഷണവും. കോഴിക്കോട് ബീച്ചില്‍ മോഡേണ്‍ ഫുഡ് സ്ട്രീറ്റ് ഹബ്ബ് (തെരുവുഭക്ഷണ വില്‍പ്പനകേന്ദ്രം) ആരംഭിക്കാനൊരുങ്ങുന്നു. ഫുഡ് സ്ട്രീറ്റ് ഹബ്ബിന് 26 ന് മന്ത്രി എം.ബി. രാജേഷ് തറക്കല്ലിടും. ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും കോര്‍പ്പറേഷന്റെയും പദ്ധതികള്‍ ഒന്നിച്ചുചേര്‍ത്താണ് ബീച്ചില്‍ പ്രത്യേക ഇടമൊരുക്കുന്നത്. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്‍വശത്തുള്ള സ്ഥലമാണ് ഇതിനായി ഉദ്ദേശിക്കുന്നത്. മേയില്‍ ഫുഡ്

അവധി ദിനങ്ങള്‍ വെരുതേ കളയല്ലേ; ഈ വര്‍ഷത്തെ പൊതു-പ്രാദേശിക അവധികളറിഞ്ഞ് തയ്യാറാക്കാം നിങ്ങളുടെ യാത്രാ കലണ്ടര്‍

പുതിയ വർഷം തുടങ്ങുമ്പോഴേക്കും ഈ വർഷം എവിടെയെല്ലാം യാത്രപോവണം എന്ന കാര്യത്തിൽ പലരും പ്ലാനിങ്ങ് തുടങ്ങിക്കാണും. ബക്കറ്റ് ലിസ്റ്റിലുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നവരെ ആകെ നിരാശരാക്കുന്ന പ്രധാന കാര്യം അവധി ദിനങ്ങളെക്കുറിച്ചുള്ള ആശങ്ക മാത്രമാണ്. ആകെയുള്ള പന്ത്രണ്ട് മാസങ്ങളിൽ എത്ര ദിവസങ്ങളിലാണ് അവധിയുള്ളതെന്ന് നോക്കി നമ്മുടെ യാത്രകൾ പ്ലാൻ ചെയ്യേണ്ടതുണ്ട്. അവധി ദിവസങ്ങളോട്

ടിക്കറ്റ് നിരക്കിന്റെ കാര്യമോര്‍ത്ത് വിമാനയാത്രയോട് മുഖംതിരിക്കേണ്ട; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പോക്കറ്റ് കീറാതെ പറ പറക്കാം

വിമാനയാത്ര പോവാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ് എന്നാല്‍ ടിക്കറ്റ് നിരക്കിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പലരും അതില്‍ നിന്ന് പിന്തിരിയാറാണ് പതിവ്. പ്രവാസികള്‍ക്കും മറ്റുമാണെങ്കിലോ ഫ്ലൈറ്റ് യാത്രകള്‍ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒു ഭാഗവുമാണ്. ചിലപ്പോഴെങ്കിലും നേരത്തേ വിചാരിക്കാതെ അപ്രതീക്ഷിതമായി വിമാനത്തില്‍ പോവേണ്ട അവസ്ഥവന്നാല്‍ ടിക്കറ്റിന് വേണ്ടി ചിലവാകുന്നത് ചെറിയ തുകയായിരിക്കുകയുമില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുറഞ്ഞ നിരക്കില്‍ നമുക്ക്

കൊടുമുടികള്‍ മുതല്‍ പുല്‍മേടുകള്‍ വരെ; സാഹസിക സഞ്ചാരികള്‍ക്കായി കേരളമൊരുക്കിയ ട്രെക്കിങ്ങ് വിസ്മയങ്ങള്‍

യാത്ര ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. സാഹസിക യാത്രകള്‍ക്കാണെങ്കില്‍ ആരാധകര്‍ നിരവധിയാണ്. കോടമഞ്ഞ് മൂടിയ കുന്നും മലയും കയറി അങ്ങ് മുകളില്‍ ചെന്ന് താഴോട്ട് നോക്കി ആത്മസംതൃപ്തിയോടെ ഒന്നു ചിരിക്കാന്‍, സന്തോഷിക്കാന്‍ ആരും ഒന്നാഗ്രഹിച്ച് പോവും. കൊടുമുടികള്‍ മുതല്‍ പുല്‍മേടുകളും വനങ്ങളുമടക്കം വ്യത്യസ്തമാണ് ഓരോ ട്രക്കിങ്ങ് സ്പോട്ടുകളും. മികച്ച ട്രക്കിങ്ങ് സ്പോട്ടുകള്‍ തേടി കേരളത്തിലുള്ളവര്‍ക്ക് അങ്ങ് ദൂരെ സ്ഥലങ്ങളിലൊന്നും

ഈയാഴ്ച കേരളം വിട്ടൊരു യാത്രയായാലോ? ഫ്രഞ്ച് ഭരണത്തിന്റെ ചരിത്രശേഷിപ്പുകളിലേക്ക്

ഈയാഴ്ച കേരളം വിട്ടൊരു യാത്രയായാലോ? ഫ്രഞ്ച് ഭരണത്തിന്റെ ചരിത്രശേഷിപ്പുകള്‍ നിലനില്‍ക്കുന്ന മാഹിയിലേക്ക്. മാഹിയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരിക മദ്യമാണ്. മാഹിയ്ക്കുള്ളിലൂടെ യാത്ര ചെയ്യുമ്പോള്‍ ദേശീയപാതയ്ക്ക് ഇരുവശവും കാണാം മദ്യം നിറച്ച ചില്ലുകുപ്പികളുള്ള കടകള്‍. എന്നാല്‍ മദ്യം മാത്രമല്ല, മാഹിയിലെ ലഹരി. അതിമനോഹരമായ ഒരുപാട് സ്ഥലങ്ങളുള്ള കുഞ്ഞ് പട്ടണമാണിത്. ഏവരേയും ആകര്‍ഷിക്കുന്ന അത്തരം ചില കാഴ്ചകളിലേക്കാവട്ടെ

‘കാശ്മീർ- ഹെവന്‍ ഓൺ എർത്ത്’; കൊച്ചിയില്‍ നിന്ന് ഫ്ലൈറ്റ് ടിക്കറ്റ് അടക്കം മോഹിപ്പിക്കുന്ന കാശ്മീര്‍ യാത്രാ പാക്കേജുമായി ഐആർസിടിസി

കൊച്ചി: ചുവന്ന് തുടുത്ത ആപ്പിളും കടിച്ച് അങ്ങിങ്ങായി മേഞ്ഞ് നടക്കുന്ന ചെമ്മിരയാടിന്‍പറ്റത്തെയും നോക്കിക്കൊണ്ട് കാശ്മീര്‍ താഴ്വരകളിലെ തണുപ്പിലൂടെ കമ്പിളിക്കുപ്പായവുമിട്ട് നടക്കുന്ന നിമിഷങ്ങള്‍ സിനിമയിലെ മനോഹരമായ രംഗം പോലെ മനസിലേക്ക് കടന്നുവരാറില്ലേ. എന്നാല്‍  ഭൂമിയിലെ  സ്വര്‍ഗത്തിലേക്ക് പോവാന്‍ ഒരുങ്ങിക്കോളൂ. കാശ്മീരിലേക്ക് ഏറ്റവും ആകര്‍ഷകമായ ഒരു യാത്ര ഒരുക്കുകയാണ് ഐആർസിടിസി. യാത്രയില്‍ ഭക്ഷണത്തെക്കുറിച്ചോ താമസത്തെക്കുറിച്ചോ ഒന്നിനെക്കുറിച്ചുമോര്‍ത്ത് സഞ്ചാരികള്‍ തലപുകക്കേണ്ടതില്ല.

ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് ഒരു സാഹസിക യാത്ര; ആരും കൊതിക്കുന്ന അഗസ്ത്യാര്‍കൂടത്തിന്റെ വിസ്മയങ്ങളും ട്രക്കിംഗ് അനുഭവങ്ങളും ആസ്വദിക്കാന്‍ അവസരം

തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയെന്ന വിശേഷണത്തിനര്‍ഹമായ അഗസ്ത്യാര്‍കൂടത്തിലേക്ക് ഒരു യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അവസരം. സംസ്ഥാനത്തെ തന്നെ ഏറ്റവും കഠിനമായ ട്രെക്കിംഗ് റൂട്ടുകളില്‍ ഒന്നായ തിരുവനന്തപുരത്തുള്ള അഗസ്ത്യാര്‍കൂടത്തിലേക്ക് ജനുവരി 24 മുതലാണ് ട്രക്കിംഗ് ആരംഭിക്കുന്നത്. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പശ്ചിമഘട്ടപ്രദേശം പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമാണ്. അതിനാല്‍ തന്നെ അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്രചെയ്യുന്നവര്‍ക്കു മനസ്സിലാകും,

പുഴയും, കണ്ടലും, കുളിരും…  കുട്ടനാടോ കുമരകമോ അല്ല; ഇത് കോഴിക്കോടിന്റെ സ്വന്തം ഒളോപ്പാറ

കോഴിക്കോട് ജില്ലയില്‍ കോഴിക്കോട്ടുകാര്‍ക്ക് പോലും അത്ര പരിചിതമല്ലാത്തതും എന്നാല്‍ അതിമനോഹരവുമായ ഒരു വിനോദ സഞ്ചായ കേന്ദ്രമാണ് ഒളോപ്പാറ. കോഴിക്കോട് ചേളന്നൂരിനടുത്തുള്ള ഈ പ്രദേശം കണ്ടാല്‍ ഒരു നിമിഷത്തേക്കെങ്കിലും ഇത് കുട്ടനാടോ കുമരകമോ കുമ്പളങ്ങിയോ മറ്റോ ആണെന്ന് നമ്മള്‍ സംശയിച്ച് പോവും. മുന്‍പ് വൈകുന്നേരങ്ങളില്‍ കാറ്റുമേറ്റ് സൊറ പറഞ്ഞിരിക്കാന്‍ നാട്ടുകാര്‍ ഒത്തുകൂടുന്ന സ്ഥലമായിരുന്നു ഇത്. എന്നാല്‍ പിന്നീട്

കോടമഞ്ഞിന്റെ മാസ്മരികതയില്‍ വയനാടിന്റെ വന്യത ആസ്വദിക്കാം; ഈ അവധിക്കാലം വയനാട്ടിലേക്ക് ഒരു യാത്ര ആഗ്രഹിക്കുന്നുവോ? അറിഞ്ഞിരിക്കാം ഈ പ്രധാന സ്ഥലങ്ങളെക്കുറിച്ച്

അവധിക്കാലമെത്തി. ഡിസംബറിന്റെയും ജനുവരിയുടെയും കോരിച്ചൊരിയുന്ന തണുപ്പില്‍ വയനാട്ടിലേക്ക് ഒരു യാത്ര. അത് ആഗ്രഹിക്കാത്തവര്‍ ആരാണ്. നിങ്ങള്‍ ഇത്തവണ വയനാട്ടിലേക്ക് ഒരു യാത്രയ്ക്ക് ഒരുങ്ങുന്നുണ്ടോ? എങ്കില്‍ അറിഞ്ഞിരിക്കാം വയനാട്ടിലെ പ്രധാനപ്പെട്ട ഈ പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളെ. ഒരിക്കലും മറക്കാത്ത ഒരു യാത്രാ അനുഭവമാവും ഈ യാത്ര… പൂക്കോട് തടാകം താമരശ്ശേരി ചുരം കഴിഞ്ഞ് കുറച്ചുകൂടി യാത്ര