Tag: K K Shailaja Teacher

Total 93 Posts

‘കോൺഗ്രസിൽ നിന്ന് നേതാക്കൾ ബിജെപിക്ക് ചാരപ്പണി ചെയ്യുന്നു, കേരളത്തിൽ 2004 ആവർത്തിക്കും’; മന്ത്രി മുഹമ്മദ് റിയാസ്

നാദാപുരം: കോൺഗ്രസിൽ നിന്ന് നേതാക്കൾ ബിജെപിക്ക് ചാരപ്പണി ചെയ്യുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. എൽഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പച്ച നിറത്തിന് അലർജിയായി പ്രഖ്യാപിച്ചിരിക്കുന്നു. വയനാട്ടിൽ ലീഗിൻ്റെ പച്ച കൊടി പിടിക്കേണ്ടന്ന് തീരുമാനിച്ചത് കോൺഗ്രസ്സ് ദേശീയ നേതൃത്വമാണ്. ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചരണവും നുണയും പ്രചരിപ്പിക്കുകയാണ്. കേരളത്തിൽ 2004

കെ.കെ ശൈലജയ്‌ക്ക്‌ വക്കീല്‍ നോട്ടീസ് അയച്ച സംഭവം: ഷാഫി പറമ്പില്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു, അശ്ലീല, വര്‍ഗ്ഗീയ പ്രചാരണം നടത്തുന്ന യു.ഡി.എഫിന്‌ വടകരയിലെ വോട്ടര്‍മാര്‍ കനത്ത മറുപടി നല്‍കുമെന്ന് എല്‍.ഡി.എഫ്‌

വടകര: അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി. ഷാഫി പറമ്പിലിന്റെ അധാര്‍മികവും നിയമവിരുദ്ധവുമായ നടപടിക്കെതിരെ നിരവധി കേസികള്‍ നിലവിലിരിക്കെ ശൈലജയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് തനിക്കെതിരായ ജനരോക്ഷം മറികടക്കുന്നതിനായി ഷാഫി

‘പ്രവാസി മിത്രം’ പദ്ധതി മുതല്‍ ടൂറിസം മേഖലയ്ക്കായി ‘സാംസ്‌കാരിക ഇടനാഴി’ പദ്ധതി വരെ; വടകരയുടെ സമഗ്ര വികസനത്തിന് ഊന്നൽ നല്‍കി എൽ.ഡി.എഫ് വികസന രേഖ

വടകര: വടകരയുടെ സമഗ്രമായ വികസനത്തിന് ഊന്നൽ നല്‍കി എൽ.ഡി.എഫ് വടകര പാർലിമെന്റ് മണ്ഡലം കമ്മറ്റിയുടെ വികസന രേഖ. കാർഷിക മേഖലയുടെ നവീകരണം, ജലഗതാഗതം, ഗതാഗതാ സൗകര്യങ്ങളുടെയും ടൗൺ ഷിപ്പുകളുടെയും വികസനം, തൊഴിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ, മത്സ്യ മേഖലയുടെ വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ തലങ്ങളിലെ വികസനമാണ് എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്നത്. പ്രവാസികളുടെ ആശയപരവും

നാദാപുരത്തെ നിറഞ്ഞ സദസുകളില്‍ ‘ഇന്ത്യ എന്റെ രാജ്യമാണ്’ സംഗീത ശില്‍പം; കെ.കെ ശൈലജ ടീച്ചറുടെ വിജയത്തിനായി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംഗീത ശില്‍പം

നാദാപുരം: വടകര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയുടെ വിജയത്തിനായി ‘ഇന്ത്യ എന്റെ രാജ്യമാണ്’ സംഗീതശില്‍പവുമായി പുരോഗമന കലാസാഹിത്യ സംഘം. ഇന്ത്യ ഇന്ന് നേരിടുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ വോട്ട് ആയുധമാക്കി പോരാടാന്‍ ആഹ്വാനം ചെയ്യുന്നതാണ് ശില്‍പം. കര്‍ഷകരുടെ ദീനതയും പൗരത്വ ഭേതഗതി നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ശില്‍പം ചര്‍ച്ച ചെയ്യുന്നുണ്ട്. നാദാപുരത്തെ വിവിധ

’24 മണിക്കൂറിനുള്ളിൽ വാർത്താസമ്മേളനം വിളിച്ച് മാപ്പ് പറയണം’; അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ കെ.കെ ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ്‌

വടകര: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. അശ്ശീല വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. 24 മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്യണമെന്നാണ് നോട്ടീസില്‍ പറയുന്നത്. അതല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും, രാഷ്ട്രീയ നേട്ടത്തിന്

‘കെ.കെ ശൈലജയ്‌ക്കെതിരായി നടന്നത് ഹീനമായ വ്യക്തിഹത്യ, മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നത് ശരിയാണെന്നാണോ യുഡിഎഫ് പറയുന്നത് ; മന്ത്രി മുഹമ്മദ് റിയാസ്

വടകര: ‘എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുന്നത് ശരിയാണെന്നാണോ യുഡിഎഫ് പറയുന്നതെന്ന്’ മന്ത്രി പി.എ മുഹമ്മദ് റിയാസ്. വടകര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തങ്ങള്‍ വീഡിയോ അല്ല മോര്‍ഫ് ചെയ്തത് ഫോട്ടോ മാത്രമാണ് പ്രചരിപ്പിച്ചത് എന്നാണ് യുഡിഎഫ് ഇപ്പോള്‍ പറയുന്നത്. മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുന്നത്

വടകര മണ്ഡലം കെ.കെ ശൈലജ ടീച്ചറിലൂടെ സിപിഎം തിരിച്ചുപിടിക്കുമോ, അതോ ഷാഫിയോ ? കടത്തനാട് ഇത്തവണ ആരെ കാക്കും? അറിയാം വടകര നിയമസഭാ മണ്ഡലത്തിൻ്റെ രാഷ്ട്രീയ ചരിത്രം

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന് പിന്നാലെ ഓരോ നിമിഷവും ചര്‍ച്ചയായി കൊണ്ടിരിക്കുന്ന മണ്ഡലമാണ് വടകര. കടത്തനാടിന്റെ വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇത്തവണ ജനം ആര്‍ക്കൊപ്പം നില്‍ക്കും എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പോലും ഉറപ്പിച്ചു പറയാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. തെരഞ്ഞെടുപ്പിന് ഏതാനും ദവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വടകര മണ്ഡലത്തിന്റെ രാഷ്ട്രീയ

അരയും തലയും മുറുക്കി മുന്നണികള്‍; വടകരയിലെ യുഡിഎഫ് പ്രവാസി വോട്ടര്‍മാര്‍ നാട്ടിലേക്ക്

വടകര: തെരഞ്ഞെടുപ്പ് പോരാട്ടം കനക്കുമ്പോള്‍ യുഡിഎഫ് പ്രവാസി വോട്ടര്‍മാര്‍ നാട്ടിലേക്ക്. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ 150ല്‍ അധികം യുഡിഎഫ് വോട്ടര്‍മാരാണ് നാട്ടിലേക്ക് വോട്ടിനായി എത്തുന്നത്. ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇവര്‍ നാട്ടിെത്തുന്നത്. വൈകിട്ട് 4.30ഓടെ ഇവരെയും വഹിച്ചുള്ള വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. യുഎഇയിലും ഖത്തറിലുമെത്തി പ്രവാസികളെ നേരിട്ട് കണ്ട് ഷാഫി പറമ്പില്‍

അവശ്യ സര്‍വീസ് വിഭാഗക്കാരുടെ തപാല്‍ വോട്ട്; വടകര മണ്ഡലത്തിൽ ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്‌ 320 പേർ

വടകര: അവശ്യ സര്‍വീസ് വിഭാഗക്കാരുടെ തപാല്‍ വോട്ടിന് ജില്ലയില്‍ തുടക്കമായി. ആദ്യദിനം ജില്ലയിൽ 648 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വടകര മണ്ഡലത്തിൽ (കൂത്തുപറമ്പ്, തലശ്ശേരി ഉൾപ്പെടെ) 320 പേരും കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ 328 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്‌. ഇതിന് പുറമെ, വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ 10 പേരും വോട്ട്

പത്ര സമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിച്ചു; കെ.കെ രമയുടെ പരാതിയില്‍ രണ്ടു പേർക്കെതിരെ കേസ്

വടകര: പത്ര സമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിച്ചുവെന്ന കെ.കെ രമ എം.എൽ.എയുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സത്യൻ എൻ.പി, ശശീന്ദ്രൻ വടകര എന്നീ ഫേസ്ബുക്ക് ഫ്രൊഫൈലുകള്‍ക്കെതിരെയാണ് കേസെടുത്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ വഴിയും