നാദാപുരം തൂണേരി പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിന്റെ സുധ സത്യൻ സത്യപ്രതിജ്ഞ ചെയ്തു


നാദാപുരം: നാദാപുരം തൂണേരി പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിന്റെ സുധ സത്യൻ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണ പ്രകാരം നിലവിൽ പ്രസിഡണ്ട് ആയ മുസ്‍ലിം ലീഗിലെ പി.ഷാഹിന മുന്നുവർഷം പൂർത്തിയാക്കിയ ഒഴിവിൽ ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. ബുധനാഴ്ച പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തുകൊണ്ട്  സുധ സത്യൻ സത്യപ്രതിഞ്ജ ചെയ്തു.

ആറാം വാർഡിൽ നിന്ന് വിജയിച്ച സുധാ സത്യൻ നിലവിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ സ്ഥാനത്തുള്ള ആളായതിനാല്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് വേണ്ടിവരും. യുഡിഎഫ് – 9, എൽഡിഎഫ് – 6 എന്നിങ്ങനെയാണ് കക്ഷിനില.