കോഴിക്കോട് ബസിനും ലോറിയ്ക്കുമിടയില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രികരായ വിദ്യാര്‍ഥിനികള്‍; ലോറി തട്ടി വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ കാണാം


കോഴിക്കോട്: ബസിനും ലോറിക്കുമിടയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികരായ വിദ്യാര്‍ഥിനികള്‍ ലോറി തട്ടി വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സ്‌കൂട്ടര്‍ യാത്രികരായ രണ്ട് വിദ്യാര്‍ഥിനികളാണ് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എതിരെ ലോറി വന്നതോടെ ബസിനും ലോറിക്കും ഇടയില്‍പ്പെടുകയും ലോറി തട്ടി സ്‌കൂട്ടറില്‍ നിന്നും താഴെ വീഴുകയുമായിരുന്നു.

അരിക്കോട്-കോഴിക്കോട് റൂട്ടില്‍ താത്തൂര്‍പൊയിലില്‍ ഇന്നലെ രാവിലെ ഏഴേമുക്കാലോടെയായിരുന്നു അപകടമുണ്ടായത്. ബസിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വീഡിയോ: