എല്ലാ ലോക്കൽ കമ്മിറ്റി പരിധിയിലും ഒരു കളിസ്ഥലം; കായിക രംഗത്ത് പുത്തൻ തരംഗങ്ങൾ സൃഷ്ടിക്കാൻ സി.പി.എം


കോഴിക്കോട്: കായിക രംഗത്ത് പുത്തൻ തരംഗങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി സിപിഎം. ഒരു ലോക്കല്‍ കമ്മറ്റി പരിധിയില്‍ ഒരു കളിസ്ഥലം എന്ന ആശയമായാണ് സി.പി.എം മുന്നോട്ടു വച്ചത്. എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വിശദികരിച്ചത്. കായിക രംഗത്ത് പ്രത്യേകമായ ഇടപെടല്‍ ലക്ഷ്യമിട്ടാണ് ഒരു ലോക്കല്‍ കമ്മറ്റി പരിധിയില്‍ ഒരു കളിസ്ഥലമെങ്കിലും ഉണ്ടാക്കാന്‍ തീരുമാനമുയർന്നത്.

‘ഒരു ലോക്കലില്‍ ഒരു കളിസ്ഥലമെങ്കിലും ഉണ്ടാക്കിക്കൊണ്ട് കായികരംഗത്ത് പ്രത്യേകമായ ഇടപെടല്‍ ലക്ഷ്യംവയ്ക്കുന്നുണ്ട്’ എന്നാണ് കോടിയേരി കുറിച്ചത്. ഇതുനുപുറമെ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായും നിരവധി പദ്ധതികൾ ഒരുക്കിയിട്ടുണ്ട്.