സാഹസിക വിനോദസഞ്ചാരത്തിന് സാധ്യതകള്‍ തേടി കേരളം; ഈ വര്‍ഷം ആ​തി​ഥേ​യ​ത്വം വഹിക്കുന്നത് നാല് അന്താരാഷ്ട്ര സാഹസിക മേളകള്‍ക്ക്


തി​രു​വ​ന​ന്ത​പു​രം:  സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം നാല് അന്താരാഷ്ട്ര സാഹസിക മേളകള്‍ക്ക് ആ​തി​ഥേ​യ​രാകാനുള്ള തയ്യാറെടുപ്പിലാണ് കേരളം. സാഹസിക വിനോദസഞ്ചാര മേഖലയില്‍ കേരളത്തെ മുന്‍പന്തിയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടത്താനുദ്ദേശിക്കുന്ന മേളകളെക്കുറിച്ച്  മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാണ് വ്യക്തമാക്കിയത്.

ടൂ​റി​സം വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള കേ​ര​ള അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​പാ​ടി നടത്താനൊരുങ്ങുന്നത്. അ​ന്താ​രാ​ഷ്ട്ര പാ​രാ​​ഗ്ലൈഡിങ്ങ്​ ഫെ​സ്റ്റി​വ​ൽ മാ​ർ​ച്ച്​ 14 മു​ത​ൽ 17 വ​രെ ഇ​ടു​ക്കി വാ​ഗ​മ​ണി​ലും അ​ന്താ​രാ​ഷ്ട്ര സെ​ർ​ഫി​ങ്​ മേ​ള മാ​ർ​ച്ച്​ 29 മു​ത​ൽ 31വ​രെ വ​ർ​ക്ക​ല​യിലും നടക്കും.

മെ​ഗാ മൗ​ണ്ട​ൻ ബൈ​ക്കി​ങ്​ ഇ​വ​ന്‍റ്​ ഏ​പ്രി​ൽ 26 മു​ത​ൽ 28 വ​രെ വ​യ​നാ​ട്​ മാ​ന​ന്ത​വാ​ടി പ്രി​യ​ദ​ർ​ശി​നി ടീ ​പ്ലാ​ന്റേഷനില്‍ വെച്ച് നടക്കും.  ജൂ​ലൈ 25 മു​ത​ൽ 28 വ​രെ കോ​ഴി​ക്കോ​ട്​ ചാ​ലി​പ്പു​ഴ​യി​ലും ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ലു​മാ​യി മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ എ​ന്ന പേ​രി​ൽ അ​ന്താ​രാ​ഷ്ട്ര ക​യാ​ക്കി​ങ്​ മ​ത്സ​ര​വും ന​ട​ത്തും.