Tag: Kerala

Total 43 Posts

ഉഷ്ണതരംഗ സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം, അവധിക്കാല ക്ലാസുകൾക്കും നിയന്ത്രണം

തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനമായത്. ആറാം തീയതി വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം. പോലീസ്, അഗ്നിശമന രക്ഷാ സേന മറ്റ് സേനാവിഭാഗങ്ങള്‍, എന്‍സിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും

‘ലൈസന്‍സുണ്ട്, പക്ഷേ ഓടിക്കാനറിയില്ല’ ഈ കളി ഇനി ഇവിടെ നടക്കില്ല; സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കടമ്പകളേറും, മാറ്റങ്ങളെന്തൊക്കെയെന്നറിയാം

തിരുവനന്തപുരം: വൃത്തിയായി വാഹനം ഓടിക്കാനും കൈകാര്യം ചെയ്യാനുമറിയാതെ ഡ്രൈവിംഗ് ലൈസൻസ് എടുത്ത് വെച്ച് ലൈസന്‍സ് ഉണ്ട് പക്ഷേ ഓടിക്കാനറിയില്ല എന്ന് പറയുന്ന പരിപാടി ഇനിമുതല്‍ നടക്കില്ല. സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടികളിൽ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

സാഹസിക വിനോദസഞ്ചാരത്തിന് സാധ്യതകള്‍ തേടി കേരളം; ഈ വര്‍ഷം ആ​തി​ഥേ​യ​ത്വം വഹിക്കുന്നത് നാല് അന്താരാഷ്ട്ര സാഹസിക മേളകള്‍ക്ക്

തി​രു​വ​ന​ന്ത​പു​രം:  സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം നാല് അന്താരാഷ്ട്ര സാഹസിക മേളകള്‍ക്ക് ആ​തി​ഥേ​യ​രാകാനുള്ള തയ്യാറെടുപ്പിലാണ് കേരളം. സാഹസിക വിനോദസഞ്ചാര മേഖലയില്‍ കേരളത്തെ മുന്‍പന്തിയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടത്താനുദ്ദേശിക്കുന്ന മേളകളെക്കുറിച്ച്  മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാണ് വ്യക്തമാക്കിയത്. ടൂ​റി​സം വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള കേ​ര​ള അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​പാ​ടി

ചക്രവാതച്ചുഴികളുടെ സാന്നിദ്ധ്യം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും 

തിരുവനന്തപുരം: രണ്ട് ചക്രവാതച്ചുഴികളുടെ സാന്നിധ്യമുള്ളതിനാല്‍ കേരളത്തില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്. മഴ മുന്നറിയിപ്പുണ്ടെങ്കിലും ഒരു ജില്ലയിലും അതുസംബന്ധിച്ച അലേര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. ഭൂമധ്യരേഖക്ക് സമീപമുള്ള കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ-കിഴക്കൻ അറബിക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴികൂടി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചക്രവാതച്ചുഴികളുടെ ഫലമായി  സംസ്ഥാനത്ത്

ഫെബ്രുവരി 15ന് സംസ്ഥാന വ്യാപകമായി വ്യാപാരികളുടെ പ്രതിഷേധം; കടകള്‍ അടച്ചിടും

തിരുവനന്തപുരം: ഫെബ്രുവരി 15ന് സംസ്ഥാനത്തെ ചെറുകിട വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. മാലിന്യ സംസ്‌കരം, വാറ്റ് നോട്ടീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന സമീപനത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സമരപ്രഖ്യാപനം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി 29ന് വ്യാപാര സംരക്ഷണ യാത്ര തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

എസ്.എസ്.എല്‍.സി ഫലം മെയ് 20ന്; ഹയര്‍ സെക്കണ്ടറിഫലം 25നും പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം മേയ് 20ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി ഫലം 25നും പ്രഖ്യാപിക്കും. സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തുറക്കാന്‍ ഒരുക്കങ്ങള്‍ 27നകം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ പരീക്ഷകളുടെ ഫലം കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറങ്ങിയിരുന്നു. മാര്‍ച്ച് ഒമ്പതിന് ആരംഭിച്ച എസ്.എസ്.എല്‍.സി പരീക്ഷ 2,960 സെന്ററുകളിലായി 4,19,362 റഗുലര്‍

രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടാല്‍ 11.03ന് കോഴിക്കോട് എത്തും; വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും അറിയാം

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിന്റെയും സ്റ്റോപ്പുകളുടെയും കാര്യത്തില്‍ അന്തിമ തീരുമാനമായി. തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20ന് പുറപ്പെടുത്ത ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ഓടു കൂടി കാസര്‍കോട് എത്തും. പുതിയ ഷെഡ്യൂല്‍ പ്രകാരം വന്ദേ ഭാരത് എക്‌സ്പ്രസിന് ഷോര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചെങ്ങന്നൂരും തിരൂരും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ

വടകരയിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജനശതാബ്ദിയും മെമുവുമടക്കം നാല് ട്രെയിനുകള്‍ റദ്ദാക്കി, സമയക്രമത്തിലെ മാറ്റവും റദ്ദാക്കിയ സര്‍വീസുകളുമറിയാം

വടകര:  റെയിൽവേയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഏപ്രിൽ 22 മുതൽ സംസ്ഥാനത്ത് ട്രെയിൻ സമയത്തിൽ മാറ്റമേര്‍പ്പെടുത്തി. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ചില ട്രെയിൻ സർവീസുകൾ പൂർണമായും ചിലത് ഭാഗികമായും റദ്ദ് ചെയ്തു. പതിവ് സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നിരവധി പേര്‍ ആശ്രയിക്കുന്ന ജനശതാബ്ദി അടക്കമുള്ള ട്രെയിനുകൾ ഞായറാഴ്ചയും തിങ്കളാഴ്ചയും സർവീസ് നടത്തില്ല. പൂർണമായി റദ്ദ് ചെയ്ത ട്രെയിൻ സർവീസുകൾ

ശവ്വാല്‍പിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാള്‍ മറ്റന്നാള്‍

വടകര: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച. ഇതോടെ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് സംസ്ഥാനത്ത് ഇസ്‍ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. ഇന്ന് ശവ്വാല്‍പിറവി ദൃശ്യമാകാത്തതിനാലാണ് പെരുന്നാൾ ശനിയാഴ്ചയായതെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. മാർച്ച് 24 നായിരുന്നു കേരളത്തിൽ റംദാൻ വ്രതം ആരംഭിച്ചത്. മാസപ്പിറവി കാണാനുള്ള സമയം കോഴിക്കോടിനെ സംബന്ധിച്ച് 16 മിനിറ്റായിരുന്നു. സൂരാസ്തമയം കഴിഞ്ഞ് മഗ്രിബ്

‘കുട്ടി’ക്കുടുംബത്തിനും ഹെൽമറ്റിൽ പിഴവീഴും, ജില്ലയിൽ ഇന്ന് മിഴിതുറക്കുന്നത് 61 എഐ ക്യാമറകൾ; ‘പിഴ’യടക്കേണ്ടതും, ‘പരാതി’ നൽകേണ്ടതും എങ്ങനെയെന്ന് വിശദമാക്കി എം.വി.ഡി

വടകര: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച 726 എഐ സാങ്കേതികവിദ്യ നിരീക്ഷണ ക്യാമറകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. സീറ്റ് ബെൽറ്റും ഹെൽമറ്റും സിഗ്നൽ വെട്ടിക്കലുമടക്കമുള്ള എല്ലാതരത്തിലുമുള്ള നിയമലംഘനങ്ങളും എഐ ക്യാമറയിൽ പതിയും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. അതിന് ശേഷമേ പിഴ ചുമത്തി തുടങ്ങുകയുള്ളൂ. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് ഉപയോഗം,