Tag: Kerala

Total 43 Posts

കരുതിയിരുന്നോളൂ ‘നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്’; നാളെമുതല്‍ ഗതാഗത നിയമലംഘനങ്ങളെ വലയിലാക്കാന്‍ പഴയ ബസ് സ്റ്റാന്‍ഡിലും  ടൗണ്‍ റോഡിലുമടക്കം വടകരയില്‍ എ.ഐ ക്യാമറകള്‍ ഉണര്‍ന്നിരിക്കുന്ന ഇടങ്ങളേതെല്ലാമെന്നറിയാം

വടകര:  മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച നിര്‍മ്മിതബുദ്ധിയിലധിഷ്ഠിതമായ എ.ഐ  ക്യാമറകള്‍ നാളെ മതല്‍ പ്രവര്‍ത്തന നിരതമാകും. രാത്രിയെന്നോ പകലുമെന്നോ ഭേദമില്ലാതെ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ സംസ്ഥാനത്താകെ കനത്ത നിരീക്ഷവലയം തന്നെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 232.25 കോടി ചെലവിട്ടാണ് സംസ്ഥാനത്തൊട്ടാകെ ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറ അതിന്റെ 800 മീറ്റര്‍ പരിധിയിലെ ലംഘനങ്ങള്‍ വരെ പിടിക്കുമെന്നാണ്

സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; കോഴിക്കോട് അടക്കം ഏഴ് ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. സാധാരണ നിലയില്‍ നിന്ന് രണ്ട് ഡിഗ്രി മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും

ഇന്ധനവില വീണ്ടും കൂടും, ഏപ്രിൽ ഒന്നുമുതൽ ഇന്ധന സെസ് പ്രാബല്യത്തിൽ; വടകരക്കാർ ഇനി പെട്രോളിനും ഡീസലിനും മാഹിയിലേക്ക്, വ്യത്യാസം 14 രൂപയാകും

മാഹി: ഇന്ധന സെസ് പ്രാബല്യത്തില്‍ വരുന്നതോടെ മാഹി പെട്രോളിന്റെയും ഡീസലിന്റെയും പകിട്ടിനിയും കൂടും. കേരളവും മാഹിയുമായി ഇന്ധന വിലയില്‍ ഇപ്പോള്‍ തന്നെ പന്ത്രണ്ട് രൂപയുടെ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ രണ്ട് രൂപകൂടി ഉയരുന്ന സാഹചര്യത്തില്‍ വ്യത്യാസം വീണ്ടും വര്‍ധിക്കും. ഏപ്രിൽ ഒന്നുമുതലാണ് കേരളത്തില്‍ രണ്ടു രൂപ ഇന്ധന സെസ് പ്രാബല്യത്തിൽ വരുന്നത്. ഇതോടെ

ഹൈടെക്കായി ലൈസൻസും; കേരളത്തിലിനി സ്മാർട്ട്‌ ഡ്രൈവിംഗ് ലൈസൻസ്, കോഴിക്കോട് ഉള്‍പ്പെടെ നാലിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി

കോഴിക്കോട്: ഡ്രൈവിംഗ് ലൈസൻസുകൾ സംസ്ഥാന വ്യാപകമായി ഇനി സ്മാർട്ട് കാർഡ് രൂപത്തിലേക്ക്.  പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളിൽ നടപ്പാക്കിയ സംവിധാനം എത്രയും പെട്ടന്ന് സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാനാണ് തീരുമാനം. കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം നിർദേശിക്കുന്ന മാനദണ്ഡം അനുസരിച്ച് നിലവിലെ പ്ലാസ്റ്റിക് ലാമിനേറ്റഡ് പേപ്പർ ലൈസൻസിന് പകരം എടിഎം കാർഡിൻ്റെ വലുപ്പത്തിലും രൂപത്തിലുമാണ് കാർഡുകൾ തയാറാക്കിയിട്ടുള്ളത്. ഇതേ

കാപ്പാട് മാസപ്പിറവി കണ്ടു; റമദാന്‍ വ്രതാരംഭം നാളെ മുതല്‍

കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ(വ്യാഴാഴ്ച) റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍, പാളയം ഇമാം വി.പി.ശുഹൈബ്

കെ റെയിൽ വേണ്ട കേരളം മതി; സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കേരള സംരക്ഷണ ജാഥ കുറ്റ്യാടിയില്‍ സമാപിച്ചു

കുറ്റ്യാടി: കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയര്‍ത്തി സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി നിയോജ മണ്ഡലം കണ്‍വീനര്‍ ടി.സി. രാമചന്ദ്രന്‍ നയിച്ച കേരള സംരക്ഷണ ജാഥ കുറ്റ്യാടിയില്‍ സമാപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുക, പശ്ചിമഘട്ടത്തെ സംരക്ഷിക്കുക, സമരക്കാരുടെ പേരിലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തിയത്. സമരസമിതി ചെയര്‍മാന്‍

കേരളത്തിലും എച്ച്3എൻ2, സ്ഥിരീകരിച്ചത് 13 കേസുകൾ; ലക്ഷണങ്ങളും പ്രതിരോധ മാർ​ഗങ്ങളും എന്തെല്ലാമെന്ന് നോക്കാം

തിരുവനന്തപുരം: കേരളത്തിൽ എച്ച്3എൻ2 ഇൻഫ്ളുവൻസ വൈറസ് കേസുകളുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാന ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എൻ.എസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യത്ത് പലയിടങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന പനി, ചുമ, ശ്വാസകോശരോ​ഗങ്ങൾ തുടങ്ങിയവയ്ക്ക് പിന്നിൽ എച്ച്3എൻ2 ഇൻഫ്ളുവൻസ വൈറസ് ആണെന്ന് ഐ.സി.എം.ആർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരത്തിലെ കണക്ക് പുറത്തുവന്നത്. നിലവിൽ മൂന്ന്

സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാൻ മറക്കല്ലേ; അവസാന തിയ്യതി മാര്‍ച്ച് ഏഴിന്

മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാർസി എന്നീ കേരള ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ക്ഷേമ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന 2022–23 വര്‍ഷത്തെ സ്കോളർഷിപ്പുകൾക്കുള്ള ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 7 ന് അവസാനിക്കും. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാർക്കാണ് സഹായം.ബിപിഎൽ വിഭാഗക്കാർക്ക് ഓരോ ഇനത്തിലും മുഖ്യപരിഗണനയുണ്ട്. 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള

വരുമാന സർട്ടിഫിക്കറ്റ് ഇനിയും സമർപ്പിച്ചില്ലേ ? ക്ഷേമ പെൻഷൻ നഷ്ടപ്പെടാം, അവസാന തിയ്യതി ഇന്ന്

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഇന്ന്. സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ ക്ഷേമപെന്‍ഷനുകള്‍ ലഭ്യമാകില്ല. അതോടൊപ്പം നാളെ മുതല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് പെന്‍ഷന്‍ കിട്ടുമെങ്കിലും കുടിശ്ശിക തുക ലഭിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തമാസം മുതല്‍ ക്ഷേമപെന്‍ഷന്‍ തുടര്‍ച്ചയായി ലഭിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിര്‍ദേശം 2022

സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കൂരാച്ചുണ്ടുകാരൻ ബൂട്ടണിയും; നാടിന്റെ അഭിമാനതാരമായി അർജ്ജുൻ ബാലകൃഷ്ണൻ

കൂരാച്ചുണ്ട്: ഒഡീഷയില്‍ വച്ച് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി കൂരാച്ചുണ്ട് സ്വദേശി ബൂട്ടണിയും. കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി പറമ്പില്‍ അര്‍ജ്ജുന്‍ ബാലകൃഷ്ണനാണ് നാടിനഭിമാനമായ നേട്ടം കൈവരിച്ചിരിക്കുന്നത്. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി ടീമില്‍ കളിക്കുന്നതിനിടെയാണ് അര്‍ജ്ജുന് സന്തോഷ് ട്രോഫീ ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്. സന്തോഷ് ട്രോഫി ടീമിനായുള്ള ആദ്യം സൗത്ത് സോണ്‍ സെലക്ഷന്‍