കനത്ത മഴയില്‍ ചങ്ങരോത്ത് പഞ്ചായത്ത് കന്നാട്ടിയില്‍ വീട് തകര്‍ന്നു


പേരാമ്പ്ര: ഞായറാഴ്ച്ച പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡായ കന്നാട്ടിയില്‍ വീട് തകര്‍ന്നു. കന്നാട്ടിയിലെ കടുക്കാം കുഴിയില്‍ ബാലകൃഷ്ണന്‍ നമ്പ്യാരുടെ ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണ് നിലം പതിച്ചത്.  ചുമരുകള്‍ക്ക് വിള്ളല്‍ വന്നിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. ബാലകൃഷ്ണനും ഭാര്യയുമാണ് വീട്ടില്‍ താമസിക്കുന്നത്. ഈ സമയം ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വന്‍ അപകടം ഒഴിവായി. വീട്ടലെ ഫര്‍ണിച്ചറുകളും വീട്ടുപാത്രങ്ങളും വസ്ത്രങ്ങളും നശിച്ച നിലയിലാണ്.