Tag: Rain

Total 77 Posts

വേനല്‍ച്ചൂടിന് ആശ്വാസമേകാന്‍ സംസ്ഥാനത്ത് മഴയെത്തുന്നു; ഈ വര്‍ഷം കൂടുതല്‍ മഴ ലഭിക്കും, കാലവര്‍ഷം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവന്തപുരം: കേരളത്തില്‍ ഈ വര്‍ഷം കൂടുതല്‍ മഴ ലഭിക്കുമെന്ന് പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആദ്യഘട്ടത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. പസഫിക്ക്, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ ഇത്തവണ കാലവര്‍ഷത്തിന് അനുകൂല സൂചനകളാണ് നല്‍കുന്നുവെന്നും നിലവിലെ എല്‍നിനോ കാലവര്‍ഷം ആരംഭത്തോടെ

ചക്രവാതച്ചുഴികളുടെ സാന്നിദ്ധ്യം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും 

തിരുവനന്തപുരം: രണ്ട് ചക്രവാതച്ചുഴികളുടെ സാന്നിധ്യമുള്ളതിനാല്‍ കേരളത്തില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്. മഴ മുന്നറിയിപ്പുണ്ടെങ്കിലും ഒരു ജില്ലയിലും അതുസംബന്ധിച്ച അലേര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. ഭൂമധ്യരേഖക്ക് സമീപമുള്ള കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ-കിഴക്കൻ അറബിക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴികൂടി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചക്രവാതച്ചുഴികളുടെ ഫലമായി  സംസ്ഥാനത്ത്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതെന്ന് കാലാവസ്ഥ വകുപ്പ്; അടുത്ത നാല് ദിവസം മഴ തുടര്‍ന്നേക്കും, തീരദേശ മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ അടുത്ത 4-5 ദിവസം കേരളത്തില്‍ മിതമായ, ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും

ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെയോടെ മഴ ശക്തമാകും, കോഴിക്കോട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട്: വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇതേ തുടര്‍ന്ന് കോഴിക്കോട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ജില്ലകളാണ് മറ്റുള്ളവ. ഡിസംബര്‍ 2 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ചയും ശക്തമായ മഴ തുടരും. ഈ ദിവസം പത്തനംതിട്ട, ഇടുക്കി

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു

കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച്ച യെല്ലോ അലര്‍ട്ട്.  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 64.5 മില്ലീമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും.

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി

കനത്ത മഴയില്‍ ചങ്ങരോത്ത് പഞ്ചായത്ത് കന്നാട്ടിയില്‍ വീട് തകര്‍ന്നു

പേരാമ്പ്ര: ഞായറാഴ്ച്ച പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡായ കന്നാട്ടിയില്‍ വീട് തകര്‍ന്നു. കന്നാട്ടിയിലെ കടുക്കാം കുഴിയില്‍ ബാലകൃഷ്ണന്‍ നമ്പ്യാരുടെ ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണ് നിലം പതിച്ചത്.  ചുമരുകള്‍ക്ക് വിള്ളല്‍ വന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. ബാലകൃഷ്ണനും ഭാര്യയുമാണ് വീട്ടില്‍ താമസിക്കുന്നത്. ഈ സമയം ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

സംസ്ഥാനത്ത് കനത്ത മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളിലെ തീരമേഖലകളിലും മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റുമുണ്ടാകും.

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; കോഴിക്കോട് ഉള്‍പ്പെടെ 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന മൂന്ന് ദിവസങ്ങളില്‍