‘പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക്’; ലോക ഭൗമ ദിനത്തില്‍ വടകരയിലെ വിവിധ സ്കൂളുകളിൽ പരിസ്ഥിതി സംരക്ഷണ പരിപാടികൾ


വടകര: ലോക ഭൗമ ദിനത്തിൽ വടകരയിലെ ഗവണ്‍മെന്റ്‌ സംസ്‌കൃതം ഹയർ സെക്കന്ററി സ്കൂൾ, മേപ്പയിൽ സരസ്വതി വിലാസം ജൂനിയർ ബേസിക് സ്കൂൾ, മേപ്പയിൽ ഈസ്റ്റ്‌ എസ്‌.ബി സ്കൂൾ, പുതുപ്പണം ചീനവീട് യൂ.പി സ്കൂൾ എന്നിവിടങ്ങളില്‍ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയട്രിക്സ് സ്കൂളുകളിൽ രൂപീകരിച്ച ഗ്രീൻ ആർമിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍.

‘പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക്’ എന്ന ഈ വർഷത്തെ ഭൗമ ദിന സന്ദേശത്തിന്റെ ഭാഗമായി സ്‌ക്കൂളുകളിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ കുട്ടികളിൽ ബോധവൽക്കരണം നടത്തി. ഗ്രീൻ ആർമി കോർഡിനേറ്റർ, ഐ.എ.പി പ്രസിഡന്റ്‌ ഡോ.എം നൗഷീദ് അനി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രീൻ ആർമി ഗ്രാൻഡ് അംബാസഡർ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

സംസ്‌കൃതം ഹയർ സെക്കന്ററി സ്‌ക്കൂളില്‍ നടന്ന ചടങ്ങിൽ പ്രധാന അദ്ധ്യാപിക ടി.സുനന്ത അധ്യക്ഷത വഹിച്ചു. സി.എച്ച് ഗിരീഷ് കുമാർ, ഗ്രീൻ ആർമി ക്യാപ്റ്റൻ ടി.സി പ്രനിഷ, സി.ദീപ, എം.യൂ നിഷ, കെ.അനുശ്രീ, എസ്‌.ദേവനദ എന്നിവർ പ്രസംഗിച്ചു.

മേപ്പയിൽ ഈസ്റ്റ് എസ്‌. ബി സ്‌ക്കൂളില്‍ എ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.ജിഷ, പി.അപർണ, കെ.ജി ഹരീഷ് എന്നിവർ പ്രസംഗിച്ചു. മേപ്പയിൽ സരസ്വതി വിലാസം ജൂനിയർ ബേസിക് സ്‌ക്കൂളില്‍ കെ.ടി.കെ നിധിൻ കുമാർ അധ്യക്ഷത വഹിച്ചു. പി. ടി ജിഷ, ടി.ചിത്ര എന്നിവർ പ്രസംഗിച്ചു.

പുതുപ്പണം ചീനംവീട് യൂ.പി സ്‌ക്കൂളില്‍ കെ.സി ധന്യപ്രഭ അധ്യക്ഷത വഹിച്ചു. സ്മൃതി ശിവറാം, സി.വി പ്രബിഷ, കെ.വി സുബിൻ, എം. രഗിഷ, പി.സരിന എന്നിവർ പ്രസംഗിച്ചു.