ചക്കിട്ടപാറ മുതുകാട് ഭിന്നശേഷിക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം പെൻഷൻ മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെന്ന് ആരോപണം


ചക്കിട്ടപാറ: ചക്കിട്ടപാറ മുതുകാട്ടിൽ ഭിന്നശേഷിക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചക്കിട്ടപ്പാറ പഞ്ചായത്ത് മുതുകാട് വളയത്ത് വി.പാപ്പച്ചൻ എന്ന ജോസഫ് (77) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ അയല്‍വാസികളാണ് ജോസഫിനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പെൻഷൻ മുടങ്ങിയതിനെതുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതസന്ധിയാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണങ്ങളുയരുന്നുണ്ട്.

വികലാംഗ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ജോസഫ് നേരത്തെ പഞ്ചായത്ത് അധികൃതർക്ക് കത്തു നൽകിയിരുന്നു. കിടപ്പു രോഗിയായ മകൾക്കും ജോസഫിനും കഴിഞ്ഞ അഞ്ചു മാസമായി പെൻഷൻ ലഭിക്കുന്നില്ലെന്നും പരാതി കത്തില്‍ പറയുന്നുണ്ട്.

മുടങ്ങിക്കിടക്കുന്ന പെൻഷൻ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 9നാണ് ജോസഫ് പരാതി അധികൃതർക്ക് നൽകിയത്.