കിടപ്പ് രോഗികള്‍ക്ക് കലാസ്വാദനത്തിന്റെ ആശ്വാസവേദിയായി സാന്റ് ബേങ്ക്സ്; പാലീയേറ്റീവ് കുടുംബസംഗമം സംഘടിപ്പിച്ച് ചോറോട് ഗ്രാമപഞ്ചായത്ത്


വടകര: പാലീയേറ്റീവ് രോഗികളുടെ കുടുംബസംഗമം സംഘടിപ്പിച്ച് ചോറോട് ഗ്രാമപഞ്ചായത്ത്. അസുഖ ബാധിതരായും പ്രായാധിഖ്യം മൂലം അവശരായും അപകടത്തില്‍പെട്ട് ചലനശേഷി നഷ്ടപ്പെട്ടുമെല്ലാം കിടപ്പിലായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ വടകര സാന്റ് ബേങ്ക്സിൽ വച്ച് നടത്തിയ കുടുംബ സംഗമം വടകര നഗരസഭാ ചെയർ പെഴ്സൺ ബിന്ദു കെ.പി. ഉദ്ഘാടനം ചെയ്തു.

പ്രശസ്ത നിനിമാ ഗാന സംവിധായകൻ പ്രേംകുമാർ വടകര പരിപാടിയില്‍ മുഖ്യ അതിഥിയായി. രോഗികള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ വ്യത്യസ്തമായ കലാപരിപാടികളും ജാനു തമാശകളും മറ്റ് കോമഡി പരിപാടികളും കുടുംബസംഗമവേദിയില്‍ അരങ്ങേറി.

ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങില്‍ മെഡിക്കൽ ഓഫിസർ ഡോ.ബിജുനേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, സ്ഥിരം സമിതി അംഗങ്ങളായ കെ. മധുസൂദനൻ, സി. നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മോഹൻ, പഞ്ചായത്തംഗം ജംഷിദ.ടി.എം രാജൻ, രാജേഷ് ചോറോട്, കെ.എം. നാരായണൻ, എം.സി. കരീം, രാജേഷ് കെ.പി, കെ.കെ. രാമചന്ദ്രൻ, വടകര കോസ്റ്റൽ സ്റ്റേഷൻഎസ്.ഐ എൻ. അബ്ദുൽ സലാം തുടങ്ങിയവര്‍ സംസാരിച്ചു.