Category: Koyilandy

Total 101 Posts

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്. മാരാമുറ്റം തെരുവിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ രാവിലെ 9.30ഓടെയായിരുന്നു അപകടം. വിദ്യാര്‍ഥിനിയുടെ തലയ്ക്കാണ് പരിക്കേറ്റത്. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. Updating..

കൊയിലാണ്ടി ഊരളളൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

കൊയിലാണ്ടി: ഊരളളൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ഊരളളൂര്‍ കട്ടിപ്പറമ്പില്‍ മുഹമ്മദിനെ(33) യാണ് 19.2.2024 മുതല്‍ കാണാതായത്. ജോലി ആവശ്യത്തിനെന്ന് പറഞ്ഞ് രാവിലെ വീട്ടില്‍ നിന്നും പോയതാണ്. നിലവില്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യപ്പെട്ട നിലയിലാണുളളത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്. ഫോണ്‍: 8086291699. പോലീസ് സ്റ്റേഷന്‍: 0496

‘കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യം, തനിക്കെതിരെയുണ്ടായ അക്രമങ്ങള്‍ പാര്‍ട്ടി ചെറുത്തില്ല’; സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തനിക്കെതിരെ നേരത്തെ ഉണ്ടായ പല അക്രണ സംഭവങ്ങളെയും പാര്‍ട്ടി ചെറുത്തില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ്‌ മുത്താമ്പി ചെറിയപുറം

സത്യനാഥന്റെ കൊലപാതകം: മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവ്‌, ആയുധം കണ്ടെത്തി

കൊയിലാണ്ടി: കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. മൂര്‍ച്ചയേറിയ കത്തിയാണ് കണ്ടെത്തിയത്‌. കൊല നടന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് പോലീസ് ആയുധം കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തി. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. വടകര ഡിവൈഎസ്പിയുടെ നേൃത്വത്തില്‍ 14 അംഗ

നാട്ടിലെ ഏതുവിഷയത്തിലും സജീവമായി ഇടപെടുന്നയാൾ, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആർക്കും സമീപിക്കാവുന്ന വ്യക്തിത്വം; പി.വി.സത്യനാഥ് എന്ന നാട്ടുകാരുടെ സത്യേട്ടന് നാടിന്റെ യാത്രാമൊഴി

കൊയിലാണ്ടി: വളരെ സജീവമായി നാട്ടുകാര്‍ക്കുവേണ്ടി ഇടപെടുന്നയാള്‍, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും എന്ത് സഹായത്തിനും സമീപിക്കാവുന്ന വ്യക്തിത്വം ഒറ്റവാക്കില്‍ ഇതായിരുന്നു കൊയിലാണ്ടിക്കാര്‍ക്ക് പി.വി.സത്യനാഥനെന്ന സത്യേട്ടന്‍. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അത് രമ്യമായി പരിഹരിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്യുന്ന ആളാണ് സത്യനാഥന്‍. അദ്ദേഹം സെക്രട്ടറിയായിട്ടുള്ള പാടം എന്ന അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുണ്ട്. കോവിഡ് കാലത്ത് ഈ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇവിടുത്തെ

‘അതിനിഷ്ഠൂരമായാണ് സത്യനാഥിനെ കൊലപ്പെടുത്തിയത്, കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം വേണം’; പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍

കൊയിലാണ്ടി: സമൂഹ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന രീതിയില്‍ അതിനിഷ്ഠൂരമായാണ് സത്യനാഥിനെ കൊലപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സത്യനാഥിന്റെ കൊലപാതകം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണണെന്നും പൊതുജനങ്ങളുടെ പ്രശ്നത്തിനായി ഇടപെട്ട മികച്ച പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു സത്യനാഥെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മാറ്റാരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നും സമഗ്രമായ അന്വേഷണം നടത്തി പ്രതിക്ക് തക്കതായ ശിക്ഷയുറപ്പാകണമെന്നും കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവനാളുകളെയും

”അഭിലാഷ് സി.പി.എം പ്രവര്‍ത്തകനല്ല, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എട്ടുവര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടയാള്‍” കൊയിലാണ്ടിയിലെ പി.വി.സത്യനാഥന്റെ കൊലയ്ക്ക് പിന്നില്‍ സി.പി.എം പ്രവര്‍ത്തകനെന്ന വാര്‍ത്തകള്‍ക്കെതിരെ പാര്‍ട്ടി ഏരിയ കമ്മിറ്റി

കൊയിലാണ്ടി : കൊയിലാണ്ടി സെന്റര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി.സത്യനാഥിന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെ സി.പി.എം. സി.പി.എമ്മിനെ കരിവാരിത്തേക്കാനുള്ള ചിലരുടെ ബോധപൂര്‍വ്വമായ ശ്രമമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലുള്ളതെന്ന് സി.പി.എം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ വിശദീകരിച്ചു. ”കൊല ചെയ്ത പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് സി.പി.എം പ്രവര്‍ത്തകനല്ല. എട്ടു വര്‍ഷം മുന്‍പ് സി.പി.എം പ്രവര്‍ത്തകനായിരുന്നു.

കൃത്യം നടന്നത് ഗാനമേളയുടെ അവസാന സമയത്ത് ഏവരുടേയും ശ്രദ്ധ പരിപാടിയിലായപ്പോള്‍; പി.വി.സത്യനാഥന്‍ ആക്രമിക്കപ്പെട്ടത് കൊയിലാണ്ടി ചെറിയപ്പുറം ക്ഷേത്രകമ്മിറ്റി ഓഫീസിന് തൊട്ടുമുമ്പില്‍ വെച്ച്

കൊയിലാണ്ടി: അല്പംമുമ്പുവരെ ചിരിച്ച്, കുശലാന്വേഷണങ്ങള്‍ നടത്തി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വ്യക്തി ഇരുന്നിടത്തുനിന്ന് മറിഞ്ഞ് വീണ് കഴുത്തിലൂടെ രക്തമൊലിക്കുന്ന അവസ്ഥയില്‍ കണ്ടതിന്റെ ഞെട്ടലിലാണ് മുത്താമ്പി ചെറിയപുറം ക്ഷേത്രോത്സവത്തിന് ഒത്തുകൂടിയവര്‍. എന്താവാം സംഭവിച്ചതെന്ന് ഉള്‍ക്കൊള്ളാന്‍ വരെ അല്പസമയം വേണ്ടിവന്നു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗാനമേള അവസാനിച്ചുകൊണ്ടിരിക്കെയായിരുന്നു ക്ഷേത്രത്തിന് മുമ്പിലായി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്‍ ആക്രമിക്കപ്പെട്ടത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചഭക്ഷണം

ഇനി ഏറെ കാത്തിരുന്ന ഉത്സവത്തിനായി നാളുകളെണ്ണാം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ തിയ്യതി കുറിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ തിയ്യതി കുറിച്ചു. പ്രഭാത പൂജയ്ക്കുശേഷം ഒമ്പതുമണിയോടെ പൊറ്റമ്മല്‍ നമ്പീശനായ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നത്. ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ച് ഊരാളന്മാരുടെ സാന്നിധ്യത്തില്‍ ശശികുമാര്‍ നമ്പീശന്‍ പ്രശ്നംവെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്. ചടങ്ങില്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഇളയടത്ത് വേണുഗോപാല്‍, വാഴയില്‍ ബാലന്‍ നായര്‍, കീഴയില്‍

പി.വി സത്യനാഥന്റെ മൃതദേഹം ഉച്ചയോടെ കൊയിലാണ്ടിയിലെത്തിക്കും; ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

കൊയിലാണ്ടി: മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് കൊല്ലപ്പെട്ട സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്റെ മൃതദേഹം കൊയിലാണ്ടി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ മൃതദേഹം കൊയിലാണ്ടിയിലേക്ക് കൊണ്ടുവരും. 3.30 മുതല്‍ രണ്ട് മണിക്കൂര്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കും. ശേഷം പെരുവട്ടൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. വ്യാഴാഴ്ച