Category: Koyilandy

Total 102 Posts

പി.വി സത്യനാഥന്റെ മൃതദേഹം ഉച്ചയോടെ കൊയിലാണ്ടിയിലെത്തിക്കും; ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

കൊയിലാണ്ടി: മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് കൊല്ലപ്പെട്ട സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്റെ മൃതദേഹം കൊയിലാണ്ടി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ മൃതദേഹം കൊയിലാണ്ടിയിലേക്ക് കൊണ്ടുവരും. 3.30 മുതല്‍ രണ്ട് മണിക്കൂര്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കും. ശേഷം പെരുവട്ടൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. വ്യാഴാഴ്ച

കൊയിലാണ്ടിയിലെ പി.വി.സത്യനാഥന്റെ കൊലപാതകം; ആക്രമിച്ചത് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്, പ്രതി അഭിലാഷ് കുറ്റം സമ്മതിച്ചു

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് (30) കൊലപാതകത്തിന് പിന്നാലെ ഇന്നലെ പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ സി.പി.എം പ്രവര്‍ത്തകനും കൊയിലാണ്ടി നഗരസഭയില്‍ നേരത്തെ ഡ്രൈവറുമായിരുന്നു. കൃത്യത്തില്‍ അഭിലാഷിന് മാത്രമാണ് പങ്കുള്ളതെന്നും പൊലീസ് പറഞ്ഞു.

കൊയിലാണ്ടിയിലെ ഹര്‍ത്താല്‍: വിദ്യാസ്ഥാപനങ്ങള്‍, വാഹനങ്ങള്‍, അവശ്യ സര്‍വ്വീസ് എന്നിവയെ ഒഴിവാക്കി

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥന്റെ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വെള്ളിയാഴ്ച്ച പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ മറ്റ് അവശ്യ സര്‍വ്വീസുകള്‍ എന്നിവയെ  ഒഴിവാക്കിയതായി സി.പിഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അറിയിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി, കീഴരിയൂര്‍, അരിക്കുളം, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി 10മണിയോടെടെയാണ്

കൊയിലാണ്ടിയില്‍ ബൈക്കപകടം; പരിക്കേറ്റ ഇരുപത്തിമൂന്നുകാരന്‍ മരിച്ചു

കൊയിലാണ്ടി: പന്തലായനില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ ഇരുപത്തിമൂന്നുകാരന്‍ മരിച്ചു. പന്തലായനി കുന്നോത്ത് മീത്തല്‍ ജിത്ത് ലാല്‍ ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 3.30 ഓടെ പന്തലായനി കോയാടിക്കുന്ന് റോഡിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജിത്ത് ലാലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം പന്തലായനിലെ വീട്ടിലേക്ക് കൊണ്ടുവരും.

നീര് വന്ന് വീര്‍ത്ത നിലയില്‍ യുവതിയുടെ കയ്യിലുണ്ടായിരുന്നത് അഞ്ച് വളകള്‍; കൊയിലാണ്ടി സ്വദേശിയായ ഗര്‍ഭിണിയുടെ കയ്യില്‍ കുടുങ്ങിയ വളകള്‍ സുരക്ഷിതമായി അഴിച്ചുനല്‍കി അഗ്നിരക്ഷാ പ്രവര്‍ത്തകര്‍

കൊയിലാണ്ടി: കീഴരിയൂര്‍ സ്വദേശിനിയായ യുവതിയുടെ കയ്യില്‍ കുടുങ്ങിയ സ്വര്‍ണവളകള്‍ സുരക്ഷിതമായി അഴിച്ചു നല്‍കി കൊയിലാണ്ടിയിലെ അഗ്‌നിരക്ഷാ പ്രവര്‍ത്തകര്‍. യുവതി ഗര്‍ഭിണിയായിരുന്നു. അഞ്ചുവളകളാണ് കയ്യില്‍ കുടങ്ങിയത്. നീരുവന്നതിനാല്‍ അഴിച്ചുമാറ്റാന്‍ പ്രയാസമായിരുന്നു. ഇതോടെയാണ് രാവിലെ എട്ടുമണിയോടെ യുവതിയും ബന്ധുക്കളും കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെത്തിയത്. സേനാംഗങ്ങള്‍ പ്ലാസ്റ്റിക് കവറും സോപ്പും ഉപയോഗിച്ച് സുരക്ഷിതമായി വളകള്‍ ഓരോന്നായി ഊരിമാറ്റുകയായിരുന്നു. വീഡിയോ കാണാം

പിഷാരികാവ് ക്ഷേത്രത്തിലേക്ക് പോവുന്നതിനിടെ കൊയിലാണ്ടി സ്വദേശിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച കേസ്; കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ പിടിയില്‍

കൊയിലാണ്ടി: കൊല്ലത്ത് വെച്ച് സ്ത്രീയുടെ രണ്ട് പവന്‍ വരുന്ന സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. മയ്യില്‍ പുത്തന്‍പുരയില്‍ ഹൗസില്‍ സനിത്ത്(26), നാറാത്ത് പുലിയൂറുമ്പില്‍ അതുല്‍ ബാബു(24) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് വച്ചാണ് പ്രതികള്‍ പോലീസ് പിടിയിലായത്. ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം

മണല്‍ എന്ന വ്യാജേനെ ഡീസല്‍ കടത്ത്; കൊയിലാണ്ടിയില്‍ ടിപ്പര്‍ ലോറിയില്‍ കടത്തിയ 3000 ലിറ്റര്‍ ഡീസല്‍ പിടികൂടി ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന ഡീസല്‍ ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ് പിടികൂടി. ബുധനാഴ്ച്ചയാണ് സംഭവം. മണല്‍ എന്ന വ്യാജേനെ ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന ഡീസല്‍ കൊയിലാണ്ടിയില്‍ നിന്നും ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടുകയായിരുന്നു. മാഹിയില്‍ നിന്നും മുക്കം ഭാഗത്തേക്ക് KL O2 Y – 46 20 നമ്പര്‍ ടിപ്പര്‍ ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; പതിനെട്ടുകാരന്‍ മരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചേലിയ പുനത്തില്‍ മീത്തല്‍ കാളിദാസ്(18) ആണ് മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാളിദാസനെ ആശുപത്രില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ശനിയാഴ്ച്ച പുലര്‍ച്ചയോടെയാണ് സംഭവം. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. കല്യാണത്തില്‍ പങ്കെടുത്ത് വരുന്നവരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.

കൊയിലാണ്ടിയില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; നാണയങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ഭണ്ഡാരത്തിലുണ്ടായിരുന്ന നോട്ടുകളാണ് എടുത്തത്. എത്ര രൂപ നഷ്ടമായി എന്നത് വ്യക്തമല്ല. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്ര നടപ്പന്തലിനകത്തുള്ള ഇരുമ്പുകൊണ്ടുണ്ടാക്കിയ ഭണ്ഡാരമാണ് കുത്തിത്തുറന്നത്. ഭണ്ഡാരത്തിലെ നാണയങ്ങള്‍ ഉപേക്ഷിച്ച നിലയിലാണ്. കൊയിലാണ്ടി എസ്.ഐ തങ്കരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സമീപത്തെ

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; പാലക്കാട് ആർ.പി.എഫ് സംഘം കൊയിലാണ്ടി വെള്ളറക്കാട് എത്തി അന്വേഷണം നടത്തി

കൊയിലാണ്ടി: വന്ദേഭാരത് ട്രെയിനിന് നേരെ വെള്ളറക്കാട് വെച്ച് കല്ലേറുണ്ടായ സംഭവത്തില്‍ പാലക്കാട് ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തി അന്വേഷണം നടത്തി. സംഭവത്തില്‍ ലോക്കോ പൈലറ്റ് മൊഴി നല്‍കാത്തതിനെ തുടർന്ന് അന്വേഷണം വഴി മുട്ടി നിന്ന സാഹചര്യത്തിലാണ്‌ പാലക്കാട് നിന്ന് ഡിവിഷണൽ സെക്യൂരിറ്റി കമാന്റിന്റെ നേതൃത്വത്തിൽ ഉയർന്ന ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തിയത്‌. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വന്ദേ