അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു; വിശദ വിവരങ്ങള്‍ അറിയാം


അഴിയൂര്‍: അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ഒ.പി സേവനം അനുഷ്ടിക്കുന്നതിനായി ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 20ന് ഉച്ചക്ക് രണ്ട് മണിക്ക് അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0496-2500101, 9496048103.