പന്തിരിക്കരയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 2 പേര്‍ക്ക് പരിക്ക്


പന്തിരിക്കര: പന്തിരിക്കര, സൂപ്പിക്കടയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. മുതുകാട് സ്വദേശികളായ ക്രിസ്റ്റിൻ, അക്ഷയ് എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച്ച സൂപ്പിക്കടയില്‍ വച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം ഒരാളെ മലബാർ മെഡിക്കൽ കോളേജിലും മറ്റൊരാളെ കോഴിക്കോട് മെഡിക്കൽ  കോളേജ് ആശുപത്രിയിലുംപ്രവേശിപ്പിച്ചു.