ബെെക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാദാപുരത്തെ എസി റിപ്പയറിങ് ഷോപ്പ് ഉടമ അന്തരിച്ചു


പുറമേരി: ബെെക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുനിങ്ങാട് സ്വദേശി മരിച്ചു. നാദാപുരം ഗവ.ആശുപത്രിക്ക് സമീപത്തെ എസി റിപ്പയറിങ് ഷോപ്പ് നടത്തുന്ന എരേമ്മം കണ്ടിതാഴ കുനി ബിജീഷ് ആണ് മരിച്ചത്. നാൽപ്പത്തിയഞ്ച് വയസായിരുന്നു. ബുധനാഴ്ച വൈകിട്ടുണ്ടായ അപകടതെ തുടർന്ന് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്നു ബിജീഷ്.

ഭാര്യ: ജിജി, മക്കൾ: ദേവദർശ് (വിദ്യാർഥി,കെആർഎച്ച്എസ്എസ്), ദേവാത്മിക(വിദ്യാർഥി, വിലാപുരം എൽപി സ്കൂൾ).

അച്ഛൻ: പരേതനായ ബാലൻ, അമ്മ:ബേബി, സഹോദരി: ബിന്ദു.

പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.