പയ്യോളി അട്ടക്കുണ്ട് മുച്ചിരാം കടവത്ത് നസ്റു അന്തരിച്ചു
പയ്യോളി: അട്ടക്കുണ്ട് മുച്ചിരാം കടവത്ത് നസ്റു അന്തരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു. കരള്‍ രോഗ ബാധിതനായിരുന്ന സഹോദരന് ഒന്നര മാസം മുമ്പ് കരള്‍ പകുത്തു നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് വിവരം.
ഭാര്യ: ഷബാന. മകന്: നഹിയാന്‍ മുഹമ്മദ്. ഉപ്പ: മൊയ്തു. ഉമ്മ: മറിയം. സഹോദരങ്ങള്‍: നവാസ്, നൗഷല്‍, നജീബ്, നബസാര്.