ഫണ്ട് വിനിയോഗം; പദ്ധതി രൂപീകരണത്തിനായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്രാമസഭ


കൊയിലാണ്ടി: കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഫണ്ട് വിനിയോഗത്തിന്റെ ഭാഗമായുള്ള പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ ചേര്‍ന്നു. കാനത്തില്‍ ജമീല എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ.എം സുഗതന്‍ മാസ്റ്റര്‍, സതി കിഴക്കയില്‍, സി.കെ ശ്രീകുമാര്‍, ഷീബ രാമചന്ദ്രന്‍, ഷീബ മലയില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ജീവാനന്ദന്‍ മാസ്റ്റര്‍, ഷീബ ശ്രീധരന്‍, കെ.ടി.എം കോയ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സിന്ധുസുരേഷ്, ദുള്‍ക്കിഫില്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.വിജയ രാഘവന്‍ , ബ്ലോക്ക് മെമ്പര്‍ എം.പി മൊയ്തീന്‍ കോയ, സെക്രട്ടറി എ.ടി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.