നടുവണ്ണൂര്‍ കൂട്ടാലിടയില്‍ വാനും ബൈക്കും കൂട്ടിയിടിച്ചു; പത്തൊമ്പതുകാരന് ദാരുണാന്ത്യം


നടുവണ്ണൂര്‍: കൂട്ടാലിടയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാവുന്തറ ചാലില്‍ ഇല്ലത്ത് സത്യജിത് ആണ് മരിച്ചത്. പത്തൊമ്പത് വയസായിരുന്നു.

ശനിയാഴ്ച രാത്രിയായിരുന്നു അപകടം. അച്ഛന്‍: രാജേഷ് നമ്പൂതിരി അമ്മ: സവിത സഹോദരന്‍: ജയദേവ്.